വിവാഹം കഴിക്കാന്‍ രണ്ട് പൊലീസുകാരികള്‍ ശല്യപ്പെടുത്തി, നാല്‍പ്പത്തിരണ്ടുകാരനായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു

മുംബൈ: വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പൊലീസുകാരികള്‍ ശല്യം ചെയ്ത മനോവിഷമത്തില്‍ നാല്‍പ്പത്തിരണ്ടുകാരനായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഇച്ചല്‍കറഞ്ചി സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്. ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസുകാരികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

നേരത്തേ ഒരുസ്റ്റേഷനില്‍ പൊലീസുകാരനും ആരോപണവിധേയരായ പൊലീസുകാരികളും ഒരുമിച്ച് ജോലിചെയ്തിരുന്നു. അപ്പോഴാണ് അടുപ്പം തുടങ്ങിയത്. രണ്ടുപേരും ഒരാളെയാണ് പ്രണയിക്കുന്നതെന്ന് പൊലീസുകാരികള്‍ക്ക് അറിയാമായിരുന്നു. പ്രണയം പരസ്യമായതോടെ മൂവരെയും മൂന്നിടത്തേക്ക് സ്ഥലംമാറ്റി. ഇതോടെ കോണ്‍സ്റ്റബിള്‍ പ്രണയം അവസാനിപ്പിച്ചു. പക്ഷേ, പൊലീസുകാരികള്‍ അതിന് തയ്യാറായില്ലെന്നാണ് ഭാര്യ പരാതിയില്‍ പറയുന്നത്. ഇതിലൊരാള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു. വെറുതേവിടണമെന്ന് പൊലീസുകാരന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും തയ്യാറായില്ല. ഇതില്‍ മനംനൊന്തായിരുന്നു കഴിഞ്ഞമാസം 24ന് വിഷം കഴിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിസവമായിരുന്നു മരണം.

Top