എറണാകുളത്ത് ലോഡ്ജില്‍ മുറിയെടുത്ത് ലൊലീസുകാരന്‍ ആത്മഹത്യ ചെയ്തു; തൂങ്ങിമരിച്ചത് നോര്‍ത്ത് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ

കൊച്ചി: ലോഡിജില്‍ മുറിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യചെയ്തു. നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. എറണാകുളത്തെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ഗോപകുമാര്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പോലീസ് എത്തി പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഗോപകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോപകുമാര്‍ നേരത്തേ എക്‌സൈസിലായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് പി.എസ്.സി. വഴി പോലീസിലേക്ക് നിയമനം ലഭിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഗോപകുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Top