മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍; ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നു കുടുംബമെന്ന് സംശയം

ശാസ്തമംഗലത്തെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍. ആത്മഹത്യയിലേക്ക് നയിച്ചത് ദുര്‍മന്ത്രവാദമാണെന്ന് പൊലീസ്. വീട്ടില്‍ ദിവസവും നട്ടുച്ചക്ക് ശംഖനാദത്തോടെ പൂജ തുടങ്ങും. മണിയൊച്ചയും പുറത്ത് കേള്‍ക്കാമെന്ന് നാട്ടുകാര്‍.

നാട്ടുകാരുമായോ, ബന്ധുക്കളുമായോ ഒരു ബന്ധവും പുലര്‍ത്താതിരുന്ന സുകുമാരന്‍ നായരും കുടുംബവും ആശ്രമങ്ങളില്‍ പോകാറുണ്ടെന്നും ജ്യോത്സമാരുടെ ഉപദേശം സ്വീകരിക്കാറുണ്ടെന്നും വിവരങ്ങളുണ്ടെന്നാണ് സൂചന.

തെറ്റായ ഇത്തരം ഉപദേശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരില്‍ നിന്ന് അകന്ന് കഴിഞ്ഞതെന്നാണ് സൂചന. കന്യാകുമാരിയിലെ ഒരു ജ്യോത്സ്യന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്.

സ്വത്ത് ഈ ജ്യോത്സന് നല്‍കുന്നതുമായ ബന്ധപ്പെട്ട സൂചനകളും കത്തിലുണ്ടായിരുന്നു. ജ്യോത്സ്യനുമായി പൊലീസ് ഫോണ്ില്‍ ബന്ധപ്പെട്ടെങ്കിലും അയാള്‍ ഇവിടെ എത്താന്‍ തയ്യാറായിട്ടില്ല.

രജനീകാന്ത് ഉള്‍പ്പെടെയുള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്നും മറ്റുമാണ് പറഞ്ഞത്. കുറച്ച് നാള്‍ മുമ്പ് വരെ വഴുതക്കാടുള്ള ഒരു ആശ്രമത്തിലും സുകുമാരന്‍ നായരം കുടുംബവും പോകുമായിരുന്നു. തിരുനെല്‍വേലിയിലെ ഒരു ആശ്രമവുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു

Top