യുവതി അവിഹിതത്തിന് നിര്‍ബന്ധിച്ചു, മനംമടുത്ത് മുംബൈക്കാരന്‍ ജീവനൊടുക്കി; ഭീഷണിപ്പെടുത്തിയിരുന്നെന്ന് അത്മഹത്യാക്കുറിപ്പ്

മുംബൈ: യുവതി നിരന്തരം ശല്യം ചെയ്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. യുവതി അവിഹിതബന്ധത്തിന് നിര്‍ബന്ധിച്ചതില്‍ മനംമടുത്താണ് യുവാവ് ആത്മഹത്യ ചെയ്തത്. 38കാരനായ സച്ചിന്‍ മിത്കാരിയാണ് ജീവിതം അവസാനിപ്പിച്ചത്. മഹാരാഷ്ട്രയിലെ പ്രഭാനിയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പ്രഭാനിയിലെ ഒരു ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സച്ചിന്‍. യുവതി ഇയാളുടെ സഹപ്രവര്‍ത്തക തന്നെയായിരുന്നു.

വസ്മത് റോഡിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയാലാണ് സച്ചിനെ കണ്ടെത്തിയത്. സച്ചിനെ തൂങ്ങി മരിച്ച നിലയാല്‍ കണ്ടെത്തിയ അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ പൊളിച്ച് അകത്തെത്തിയെങ്കിലും സച്ചിന്‍ മരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ നിന്നും സച്ചിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. യുവതി തന്നെ നിരന്തരം ശല്യപ്പെടുത്തിയതായും അവിഹിതബന്ധത്തിന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. താന്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും യുവതി തന്നെ ശല്യപ്പെടുത്തിയെന്നും അവിഹിതബന്ധത്തിന് തയ്യാറല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും സച്ചിന്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു.

തന്നോടൊപ്പമുള്ള ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ കള്ളക്കേസ് നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. യുവതിക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Top