പരിയാരം ഗ്രാമപ്പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍

പരിയാരം ഗ്രാമപ്പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍. സിനി ബാബുവിനെയും (42) ഭര്‍ത്താവ് ബാബുവിനെയുമാണ് (48) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഇരുവരെയും അടുക്കളയ്ക്ക് സമീപമുള്ള വര്‍ക്ക് ഏരിയയിലാണ് മരിച്ചനിലയില്‍ കണ്ടത്. മക്കള്‍ മൂന്നുപേരും സ്‌കൂളിലായിരുന്നു. രണ്ടാമത്തെ മകന്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സിനി ചാലക്കുടിയില്‍ ഹോം നഴ്‌സിങ് സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. പരിയാരം ചേറങ്ങാടന്‍ റപ്പായിയുടെ മകനാണ് ബാബു. സംസ്ഥാനവ്യാപകമായി ചങ്ങല മാതൃകയില്‍ നടത്തിയിരുന്ന പേള്‍സ് എന്ന സ്ഥാപനത്തിന്റെ ഏജന്റായി സിനി പ്രവര്‍ത്തിച്ചിരുന്നു.

ധാരാളം പേരെ ഇതില്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ചേര്‍ത്തിരുന്നു. സ്ഥാപനം പൊളിഞ്ഞതോടെ നിക്ഷേപര്‍ക്ക് പണം കൊടുക്കാന്‍ കഴിയാതായി. ഇതിനെത്തുടര്‍ന്നുണ്ടായ കടക്കെണിയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇവര്‍ ആത്മഹത്യയെക്കുറിച്ച് പലരോടും മുമ്പ് സൂചിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മക്കള്‍: എബി (ഐ.ടി.ഐ. വിദ്യാര്‍ഥി), ഐസക് (പ്ലസ് ടു വിദ്യാര്‍ഥി), ഇസബെല്ല (പത്താം ക്ലാസ് വിദ്യാര്‍ഥി). മൃതദേഹങ്ങള്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top