വിവാഹ വാഗ്ദാനം നല്‍കി സൈനീകന്‍ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: യുവതി ആത്മഹത്യ ചെയ്തു

മുസാഫര്‍നഗര്‍: വിവാഹ വാഗ്ദാനം നല്‍കി ബി എസ് എഫ് ജവാന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ജൂലൈ 6 നാണ് 26 കാരിയായ യുവതി വിഷം കഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ചയാണ് മരിച്ചത്.

യുവതിയുടെ മരണത്തെ തുടര്‍ന്ന് അവരുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്റെ മകളെ ജവാന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പീഡന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നുമാണ് പരാതിയിലുള്ളതെന്ന് കോത്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine