പഠിച്ചത് മാജിക്,നിരാശരായവര്‍ക്ക് ടച്ച് തെറാപ്പി,കൊല്ലത്തെ പീഡന വീരന്‍ ബാബുരാജിന്റെ കഥ.

കൊല്ലം: പഠിച്ചത് മാജിക്ക്. ചികില്‍സ ടച്ച് തെറാപ്പി. ബാബുരാജ് എന്ന ഹിപ്‌നോ തെറാപ്പി വദഗ്ധന്റെ കഥകേട്ട് പൊലീസ് പോലും ഞെട്ടി. നിരാശമാറ്റാനുള്ള ചികില്‍സ കൈയിലുള്ള വിരുതനാണ് ബാബുരാജ്. എന്നാല്‍ നിരാശ മാറില്ലെന്ന് മാത്രം. സംഭവിക്കുന്നത് ബാബുരാജിന്റെ ഞരമ്പ് രോഗത്തിന് ചെറിയൊരു ആശ്വാസം കിട്ടു. നിരാശമാറ്റാന്‍ ചികിത്സിക്കുന്നതിനിടെ ചില കൈക്രിയകള്‍ കാണിച്ചപ്പോള്‍ ഇറങ്ങിയോടിയ യുവതി ഈ മജീഷ്യനെ അഴിക്കുള്ളിലാക്കി. തിരുവനന്തപുരം കാട്ടായിക്കോണം ചാവടിവിള വീട്ടില്‍ ബാബുരാജിന്റെ (മജീഷ്യന്‍ ബാബുരാജ്47) കൈയിലുള്ള തട്ടിപ്പുകളെല്ലാം ഇതോടെ പുറം ലോകം അറിഞ്ഞു. കൊല്ലം ടൗണിലെ ഹോട്ടല്‍മുറിയിലായിരുന്നു ബാബു രാജിന്റെ കള്ളക്കളികള്‍baburaj magician

മാനസിക പ്രശ്‌നമുള്ള യുവതീ യുവാക്കളെയും പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന കുട്ടികളെയും നിരാശ ബാധിച്ചവരെയും ഹിപ്‌നോ തെറാപ്പി നടത്തി ഭേദപ്പെടുത്തുമെന്ന് പത്രപരസ്യം നല്‍കിയാണ് തട്ടിപ്പ്. അദ്ധ്യാപക ദമ്പതികള്‍ ഇരുപതുകാരിയായ മകളുമായി എത്തിയപ്പോഴാണ് ഇയാള്‍ പീഡനത്തിന് മുതിര്‍ന്നത്. യുവതിയുടെ അസുഖം ഭേദപ്പെടുത്തുന്നതിനാണ് പത്രപരസ്യം കണ്ട് മാതാപിതാക്കള്‍ ബാബുരാജിന്റെ ഫോണില്‍ ബന്ധപ്പെട്ടത്. ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മാതാപിതാക്കളെ പുറത്തിരുത്തി യുവതിയെ ചികിത്സിക്കാന്‍ തുടങ്ങി. ആദ്യം പറഞ്ഞത് ചികിത്സക്കായി വിവസ്ത്രയാകണമെന്ന്. യുവതി വിയോജിച്ചു. അപ്പോള്‍ ദേഹപരിശോധന നടത്താന്‍തുടങ്ങി. ഇതാണ് ടച്ച് തെറാപ്പിയെന്ന് പറഞ്ഞ് മുറി അകത്ത്‌നിന്ന് പൂട്ടാന്‍ ശ്രമിച്ചതോടെ യുവതി ഇറങ്ങി ഓടി. ഇതോടെ കളികളെല്ലാം തീര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്രപരസ്യം നല്‍കിയാണ് ഇയാള്‍ ചികിത്സ നടത്താന്‍ ഓരോ സ്ഥലവും തിരഞ്ഞെടുക്കുന്നത്. പരസ്യത്തില്‍ പഠനം, തിയറി, പ്രാക്ടിക്കല്‍, ഹിപ്‌നോട്ടിസം എന്നിവ നടത്തുമെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. 2013 ലെ തായ്‌ലന്റ് അവാര്‍ഡ് വിന്നര്‍, 2014ലെ ഹോങ്കോഗ് അവാര്‍ഡ് വിന്നര്‍ തുടങ്ങിയവയും മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ട്.അയ്യായിരം രൂപയാണ് ഒരാളില്‍നിന്നും ഈടാക്കുന്നത്. ഇയാള്‍ പിടിയിലായതറിഞ്ഞതോടെ പലയിടങ്ങളില്‍നിന്നും തട്ടിപ്പിനിരയായവര്‍ പൊലീസുമായി ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇയാളില്‍നിന്നും പീഡനമുണ്ടായതായി ആരും പരാതി പറഞ്ഞിട്ടില്ല. നാണക്കേടുകൊണ്ട് പല സ്ത്രീകളും വിവരം അറിയിക്കാത്തതാകുമെന്നാണ് പൊലീസ് കരുതുന്നത്.

കാട്ടായിക്കോണത്തെ ഒരു ഭേദപ്പെട്ട കുടുംബത്തിലെ ഇളയ മകനായ ബാബുരാജ് മാജിക്ക് കാണിച്ചാണ് നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഹിപ്‌നോട്ടീസത്തിലേക്ക് കടന്നു. ഇതിനിടെ മസാജിങ് പഠിച്ചു. തിരുവനന്തപുരം സിറ്റിയില്‍ ട്രഡീഷ്യണല്‍ ഫിസിഷ്യനായായി പ്രാക്ടീസ് തുടങ്ങി. അവിടെ ഒരു ഓഫീസും തുറന്നു. ഇതിന്റെ ഭാഗമായുള്ള ഹിപ്‌നോ തെറാപ്പി ചികിത്സനടത്താന്‍ ഓരോ സ്ഥലത്തും ക്യാമ്പ് ചെയ്ത് വരുകയായിരുന്നു. ഇത്തരമൊരു ക്യാമ്പില്‍ നിന്നാണ് ബാബുരാജ് പൊലീസ് പിടിയിലായത്. ഇതിനിടെ കല്യാണം നടത്തി. വലിയ നിലയിലാണെന്നാണ് നാട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിയുടെ ഉറ്റബന്ധുവാണ് വധുവെന്നാണ് പറഞ്ഞിരുന്നത്. പന്നീട് ആദ്യ ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ രണ്ടാമതും വിവാഹം കഴിച്ചു. അതില്‍ രണ്ട് കുട്ടികള്‍. അതും പിണക്കത്തിലാണ് ഇപ്പോള്‍.

നാടുമായി അടുത്ത കാലത്ത് ഏറെ ബന്ധമില്ലായിരുന്നു ബാബുരാജിന്. അടിച്ചു പൊളിച്ചാണ് നടത്തം. തിളങ്ങുന്ന ഷര്‍ട്ടിട്ട് തമിഴ് സിനിമയിലെ കഥാപാത്രത്തിന്റെ മാതിരിയാണ് നടപ്പ്. കൈവിരലുകളിലെല്ലാം മോതിരം. ബ്രേസ് ലെറ്റ്, തടിയന്മാല . പേഴ്‌സണല്‍ സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തി ഒരു പെണ്‍കുട്ടി കൂടെയുണ്ടാകും. ഈ പെണ്‍കുട്ടിയായിരിക്കും കുടപിടിച്ച് ബാബുരാജിനെ ആനയിക്കുക. വിലയേറിയ വാഹനങ്ങളിലാണ് യാത്ര. ഇതെല്ലാം തട്ടിപ്പിന് വിശ്വാസ്യത കൂട്ടാനുള്ള തന്ത്രങ്ങളായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

Top