നിര്‍ഭയ കുട്ടമാനഭംഗക്കേസ്; പ്രതി അമിതമായി മരുന്നുകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

vinay-sharma-nirbhaya-case

ദില്ലി: നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രതി അമിതമായി മരുന്നുകഴിച്ചശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. തിഹാര്‍ ജയിലിലാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിനയ് ശര്‍മയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഇയാളെ ആശുപത്രിയിലേക്കു മാറ്റി. കേസിലെ മുഖ്യപ്രതി രാംസിങ്ങും നേരത്തെ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. 2013 മാര്‍ച്ചിലായിരുന്നിത്. അമിതമായി മരുന്നുകഴിച്ചശേഷം തൂങ്ങുകയായിരുന്നെന്നാണ് സൂചന. ജയിലില്‍ സഹതടവുകാര്‍ മര്‍ദിക്കുന്നെന്ന് ആരോപിച്ചു കഴിഞ്ഞ വര്‍ഷം കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് വിനയ് ശര്‍മ ആവശ്യപ്പെട്ടിരുന്നു.

ദില്ലിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളടക്കം ആറു പ്രതികളാണുണ്ടായിരുന്നത്.

Top