അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗത്തെ എതിര്‍ത്ത അമ്മയെ മകള്‍ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ചുകൊന്നു

അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗത്തെ അമ്മ എതിര്‍ത്തതിന്റെ ദേഷ്യത്തില്‍ മകള്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ കാവി നഗറിലാണ് സംഭവം. പുഷ്പ ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. 21കാരിയായ മകള്‍ രശ്മി റാണയും അധ്യാപിക നിഷ ഗൗതമയുമാണ് പുഷ്പയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്നത്. തലയ്‌ക്കേറ്റ മാരക മുറിവാണ് മരണകാരണം. പിതാവിന്റെ പരാതിയില്‍ പെണ്‍കുട്ടിക്കും അധ്യാപികയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. പുഷ്പ ദേവിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് സതീഷ് കുമാര്‍ പരാതിയില്‍ പറഞ്ഞു. മാര്‍ച്ച് 9 നാണ് സതീഷ് കുമാര്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കുമായി പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ചൊവ്വാഴ്ച ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പൊലീസ് ചോദ്യം ചെയ്യലില്‍ രശ്മി കുറ്റം സമ്മതിച്ചു.

Top