നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ വഡോധരയിലാണ് സംഭവം.പത്തര്‍വേലി സ്വദേശിയായ ചാന്ദുഹായി രത്തോദിയയാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി വാര്‍ത്ത പ്രചരിച്ചു. രത്തോദിയയെ സംശയിച്ച ജനം ഇയാളെ പിന്തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടിയെ വീടിനു സമീപം എത്തിച്ചശേഷം രത്തോദിയ രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍ ജനക്കൂട്ടം ഇയാളെ പിന്തുടര്‍ന്ന് വടിയും കല്ലും ഉപയോഗിച്ച് അടിച്ചുവീഴ്ത്തി. പിന്നീട് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Top