ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഒന്‍പതു വയസ്സുകാരന്റെ മൃതദേഹം തടിമില്ലില്‍

കാസര്‍ഗോഡ്: ഒന്‍പത് വയസുകാരന്റെ മൃതദേഹം മരമില്ലിലെ മരത്തടിക്കടിയില്‍ നിന്ന് കണ്ടെത്തി. മഞ്ചേശ്വരം വോര്‍ക്കാടിക്കടുത്ത് ബേക്കറി ജങ്ഷനിലെ മരമില്ലിലെ മരത്തടികള്‍ക്കടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗംഗാധര ആചാര്യയുടെ മകന്‍ സാവന്താണ് മരിച്ചത്.

മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതാകാമെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പരിയാരം മെഡിക്കല്‍ കോളേജിലേക്കാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്.

മരമില്ലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മരത്തടികള്‍ക്കടിയില്‍ വീണ് പരിക്കേറ്റാവാം മരിച്ചതെന്ന സംശയമാണ് പൊലീസ് ഉന്നയിച്ചത്. എന്നാല്‍ നാട്ടുകാര്‍ കൊലപാതകമാവാമെന്ന സംശയം ഉന്നയിക്കുകയും ചെയ്തു.കൂലിപ്പണിക്കാരനായ ഗംഗാധര ആചാര്യയുടെയും ശാരദയുടെയും മകനാണ് മരിച്ച സാവന്ത്. ഇന്ദുജ, സുഭാഷിണി, ജിതേഷ്, സുഹാന എന്നിവര്‍ സഹോദരങ്ങളാണ്.

Top