മോഷണക്കേസ് പ്രതിയുടെ മൊഴികേട്ട് പോലീസ് ഞെട്ടി. സുഹൃത്തായ യുവാവിനെ കൊന്ന് കുഴിച്ച് മൂടി !!

ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസ് പ്രതിയില്‍ നിന്ന് പോലീസിന് ഈ വിവരം ലഭിച്ചത്.

ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പോലീസിന് മൊഴി നല്‍കിയത്. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെളിപ്പെടുത്തലില്‍ അമ്പരന്ന പോലീസ് സേന, പിന്നാലെ തന്നെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ചിനക്കത്തൂര്‍ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പോലീസിനോട് പറഞ്ഞത്.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പോലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Top