ടീച്ചറെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം.;ആന്ദ്ര മന്ത്രിയുടെ മകനെതിരെ പോലീസ് കേസ്,സംഭവം വിജയവാഡയില്‍

വിജയവാഡ: യുവതിയായ ടീച്ചറിനെ കാറില്‍ തട്ടിക്കൊണ്ടപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആന്ധ്ര പ്രദേശിലെ മന്ത്രിസഭാംഗത്തിന്റെ മകനെതിരെ കേസ്. ആന്ധ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രവേല കിഷോര്‍ ബാബുവിന്റെ മകന്‍ സുശീലിനെതിരെയാണ് പൊലീസ് കേസെടുത്തത്. മന്ത്രിയുടെ ഡ്രൈവര്‍ എം രമേശിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇരുവര്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354, 509 വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തത്. സത്രീയെ പീഡിപ്പിക്കാനും മാനഭംഗപ്പെടുത്താനും ശ്രമിച്ചു എന്നാണ് കേസ്.

പീഡനശ്രമമെന്ന് കാട്ടി യുവതിയായ ടീച്ചറാണ് ബഞ്ചാര ഹില്‍സ് പൊലീസില്‍ പരാതി നല്‍കിയത്. റോഡരുകില്‍ നിന്ന തനിക്കെതിരെ മോശം വാക്കുകള്‍ പറയുകയും ഡോര്‍ തുറന്ന് കാറിനുള്ളിലേക്ക് വലിച്ചിടുകയും ചെയ്തു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു. പ്രദേശത്തെ ആളുകള്‍ക്കൊപ്പം ചേര്‍ന്ന് മന്ത്രിയുടെ മകനില്‍നിന്ന് രക്ഷപെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ മകനും ഡ്രൈവറിനും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മന്ത്രിയുടെ മകന്‍ മദ്യപിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. എംഎല്‍എ എന്ന സ്റ്റിക്കര്‍ പതിച്ച കാറിലായിരുന്നു സംഭവം. പ്രതികളെ കയ്യില്‍കിട്ടിയ പ്രദേശത്തെ ആളുകള്‍ മന്ത്രിയുടെ മകനെയും ഡ്രൈവറെയും നന്നായി കൈകാര്യം ചെയ്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമയ്ക്കപ്പെട്ടതാണ് എന്നും മന്ത്രി രവേല കിഷോര്‍ബാബു പറയുന്നു.

Top