ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് മരിച്ച നിലയിൽ.ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.സന്ദേശിനെ കണ്ടത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസർകോട്: ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശിനെ മരിച്ച നിലയിൽ. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചിന്നു പാപ്പു എന്ന രേഷ്മയും സന്ദേശും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ള്ളിയത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് രേഷ്മ തൂങ്ങി മരിച്ചത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് സന്തോശ് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടേത് തൂങ്ങി മരണമെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ജനുവരി 25നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ചിന്നു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ചപ്പോഴാണ് സന്ദേശിനെയും ചോദ്യം ചെയ്തത്. ചിന്നുവിന്റെയും യുവാവിന്റെയും മൊബൈല്‍ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വിധേയാക്കിയിരുനന്ു. ആത്മഹത്യയ്ക്ക് യുവാവ് പ്രേരിപ്പിച്ചിരുന്നോ എന്നതുള്‍പ്പെടെ അന്വേഷണം നടന്നു. ചോദ്യം ചെയ്ത് സന്തോഷിനെ വിട്ടയച്ചിരുന്നു.

ആണ്‍സുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇടയ്ക്ക് സുഹൃത്ത് ഫോണില്‍ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്നുവിനെ രക്ഷിക്കാനായില്ല.

ഇന്‍സ്റ്റഗ്രാം അടക്കം നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്നു ചിന്നു പാപ്പു. ഇവര്‍ക്ക് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. വളരെ കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. ചിന്നുവും ആണ്‍സുഹൃത്തും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണം ഉയർന്നിരുന്നു. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Top