സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍; നോമ്പിനായി എണീറ്റ കുട്ടികള്‍ കണ്ടത് കൂട്ടുകാരികളുടെ മൃതദേഹം

കൊല്ലം: തൃക്കരുവയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഫ്റ്റര്‍ കെയര്‍ അഗതി മന്ദിരത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കെയര്‍ ഹോമിലെ ഗോവണിയിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ഇന്നു രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന(17)ഉം പത്താംക്ലാസ് കഴിഞ്ഞ പ്രസീത(15)ഉം ആണ് മരിച്ചത്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടത്തിയിട്ടുണ്ടെന്നാണ് സൂചന. പുലര്‍ച്ചെ അഞ്ചു മണിക്ക് നോമ്പ് പിടിക്കാന്‍ എണീറ്റ കുട്ടികളാണ് ഇവര്‍ തൂങ്ങി നില്‍ക്കുന്നത് ആദ്യം കണ്ടത്.

ഇവര്‍ക്ക് വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ മതിയായ കാരണമല്ല. അതുകൊണ്ട് തന്നെ അഗതി മന്ദിരം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

അഞ്ചാലമൂട് പൊലീസാണ് അന്വേഷണം നടത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മാറ്റിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top