ഷൂസില്‍ തുപ്പിയിട്ട് നക്കുവാന്‍ ആവശ്യപ്പെട്ടു; മാര്‍ക്കറ്റില്‍ വച്ച് ഭീകര മര്‍ദ്ദനം; കാസിം ഷെയ്ഖിനെ ആത്മഹത്യയിലേക്ക് നയിച്ച ക്രൂരത ഇങ്ങനെ

മുംബൈ: മുംബൈയില്‍ നാലംഗ സംഘം മര്‍ദ്ദിച്ച യുവാവ് അത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെ മാര്‍ക്കറ്റില്‍ വെച്ചായിരുന്നു യുവാവ് മര്‍ദനത്തിന് ഇരയായത്. കാസിം ഷെയ്ഖ് എന്ന യുവാവാണ് ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്.

പൊതുജന മധ്യത്തില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും ഷൂസ് നക്കിക്കാനും ശ്രമിച്ചതാണ് കാസിം ഷെയ്ഖിന്റെ ആത്മഹത്യക്ക് കാരണം. ഇസ്മായില്‍ ഷെയ്ഖ്, അക്ബര്‍ ഷെയ്ഖ്, കരിയ പവ്സെ, അഫ്സല്‍ ഖുറേഷി എന്നിവരാണ് കാസിമിനെ മര്‍ദിച്ചത്.

മാര്‍ക്കറ്റില്‍ വെച്ച് മര്‍ദിച്ച് അവശനാക്കിയ ശേഷം ഇവരിലൊരാള്‍ സ്വന്തം ഷൂസില്‍ തുപ്പിയ ശേഷം നക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് ചെയ്യാതെ അവിടെ നിന്ന് കാസിം കുതറിയോടുകയായിരുന്നു. തുടര്‍ന്ന് കാസിം നാലംഗ സംഘത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വീട്ടില്‍ പോയി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Top