മൊബൈലില്‍ കളിച്ചപ്പോള്‍ അമ്മ വഴക്കു പറഞ്ഞു; പെണ്‍കുട്ടി മുറിയില്‍ കയറി ഫാനില്‍ തൂങ്ങി മരിച്ചു

പത്തനാപുരം വിളക്കുടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് മൊബൈലില്‍ കളിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞിതിന്റെ പേരില്‍. രാജസ്ഥാനില്‍ ഫാര്‍മസിസ്റ്റായ നന്ദകുമാറിനും മിനിക്കും നഷ്ടമായത് ഏക മകളെയാണ്.പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നമിത നായര്‍(16). കഴിഞ്ഞ ദിവസം രാത്രി അമ്മയുമായി പിണങ്ങി മുറിയില്‍ കയറി കതകടച്ചതാണ്. മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . പഠനത്തില്‍ മിടുക്കിയായിരുന്ന നമിത കൂട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Top