കുടുംബ പ്രശ്‌നം; പാലക്കാട് ഒരു കടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ചു

suicide

പാലക്കാട്: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരും ജീവനൊടുക്കി. പാലക്കാട് മാത്തൂരിലാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ നാല് പേരും തൂങ്ങകി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

നെല്ലിയാംപറമ്പ് വീട്ടില്‍ ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (53), ഇരട്ടപെണ്‍മക്കളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ബാലകൃഷ്ണന്റെ മറ്റൊരു മകന്‍ ദ്വിഗാജ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളേയും സഹോദരിമാരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴല്‍മന്ദം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Top