അന്വേഷണം വളച്ചൊടിക്കാൻ മനഃപൂര്‍വ്വശ്രമം..!! വേണ്ടത് മാത്രം വീഡിയോയില്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി മൊഴിയെടുത്തു

കണ്ണൂര്‍: ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ കുടുംബപ്രശ്‌നം മൂലമെന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസ് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നതെന്നതിന് തെളിവുകള്‍ പുറത്ത്. സാജന്റെ ഭാര്യയും ഡ്രൈവറും തമ്മില്‍ ബന്ധമുണ്ടെന്നും ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നുമുള്ള സിപിഎം പ്രചരണത്തിന് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും തെളിയുന്നു.

ആത്മഹത്യയുടെ കാരണങ്ങള്‍ മാറ്റമറിക്കാന്‍ ഡ്രൈവറായ മന്‍സൂറിനെ പൊലീസ് കരുവാക്കിയെന്നും ഇതിനെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും മന്‍സൂറിന്റെ കുടുംബം പറഞ്ഞു. ദുബായില്‍ ബിസിനസുകാരന്‍ കൂടിയായ മന്‍സൂറിനെ, തിരിച്ചുപോകാന്‍ കഴിയാത്തവണ്ണം കേസില്‍ കുടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം മൊഴി നല്‍കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചുവട്ടം പൊലീസ് ചോദ്യം ചെയ്‌തെന്നും മന്‍സൂര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിവന്നെന്നും കുടുംബം വെളിപ്പെടുത്തി. അഞ്ചു തവണ മന്‍സൂറിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. ആദ്യം ചെന്നപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ പൊലീസ് കൈക്കലാക്കി. കുടുംബ സുഹൃത്തും ഡ്രൈവറും എന്ന നിലയില്‍ സാജന്റെ ഭാര്യ ബീനയെ വിളിക്കാറുണ്ടായിരുന്ന കാര്യം മന്‍സൂര്‍ പൊലീസിനോടു പറഞ്ഞു.

എന്നാല്‍ രണ്ടാംവട്ടം മൊഴിയെടുത്തപ്പോള്‍ പൊലീസ് ചില ചോദ്യങ്ങള്‍ മാത്രം ചോദിക്കുകയും അവര്‍ക്ക് ആവശ്യമുള്ള ഭാഗം വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഈ രീതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിലെ അപകടത്തെക്കുറിച്ചും ദുബായിലേക്കു തനിക്കു തിരിച്ചുപോകാനുള്ളതിനെക്കുറിച്ചും മന്‍സൂര്‍ ഉദ്യോഗസ്ഥരോടു സൂചിപ്പിച്ചിരുന്നു.

എന്നാല്‍ നിയമപരമായി മന്‍സൂര്‍ പൂര്‍ണമായും സുരക്ഷിതനായിരിക്കുമെന്നും തിരിച്ചുപോക്കിനെക്കുറിച്ച് ആശങ്ക വേണ്ടെന്നുമായിരുന്നുവത്രേ മറുപടി. ദുബായില്‍ കണ്ണടവ്യാപാരം നടത്തുന്ന മന്‍സൂര്‍ കണ്ണൂരില്‍ ഗ്ലാസ് വ്യാപാരം തുടങ്ങിയപ്പോഴാണു സാജനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. വിലകൂടിയ കാറുകള്‍ ഓടിച്ചുള്ള പരിചയം കൊണ്ടു തന്റെ വീട്ടിലെ കാറുകള്‍ ഓടിക്കാന്‍ മന്‍സൂറിനെ വിളിക്കുകയായിരുന്നു.

മക്കളെ സ്‌കൂളില്‍ എത്തിക്കുകയും തിരിച്ചെത്തിക്കുകയുമായിരുന്നു അധികവും ചെയ്തിരുന്നത്. സാജനും കുടുംബവും മന്‍സൂറിന്റെ വീട്ടിലും പതിവു സന്ദര്‍ശകരായിരുന്നു. മന്‍സൂറിന്റെ സഹോദരങ്ങളുമായും സാജന്റെ മക്കള്‍ സൗഹൃദം സൂക്ഷിച്ചിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്, പബ്ജി പോലെയുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ സാജന്റെ മക്കള്‍ക്കൊപ്പം മന്‍സൂറും ഇളയ സഹോദരനും പങ്കെടുക്കാറുണ്ടായിരുന്നു. ദുഃസ്വപ്നം പോലും കാണാത്ത ആരോപണങ്ങള്‍ വന്നതിനാല്‍ മന്‍സൂര്‍ ആകെ തകര്‍ന്ന അവസ്ഥയിലാണെന്നും കുടുംബം പറഞ്ഞു.

Top