ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് ഭര്‍ത്താവിന് കത്തെഴുതി യുവതി കാമുകനൊപ്പം പോയി; ഭയം മൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ അന്വേഷിച്ചിറങ്ങിയ പോലീസ് ക്ഷേത്രത്തില്‍ നിന്നും കാമുകനോടൊപ്പം പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെയും മണിമല സ്വദേശിയായ കാമുകനെയുമാണ് ചേര്‍ത്തല പോലീസ് പിടികൂടി ബന്ധുക്കള്‍ക്കൊപ്പം വിട്ടത്. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖ് (32) തൂങ്ങിമരിച്ചതിന് തൊട്ടുപിന്നാലെയാണ് ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശിനി തന്‍സി(20) കാമുകനെ വിവാഹം കഴിച്ചത്.

മണിമല പഴയിടം പുലയാര്‍കുന്നേല്‍ അജയകുമാറിനെയാണ് (26) തന്‍സി വിവാഹം കഴിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഭര്‍ത്താവിനെ കഴിഞ്ഞദിവസം രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നുദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഇതോടെയാണ് വീട്ടുകാരും നാട്ടുകാരും ഭാര്യയെ അന്വേഷിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബന്ധുക്കളുടെ സൂചന പ്രകാരം രഹസ്യവിവരം ലഭിച്ച പോലീസ് ചേര്‍ത്തലയ്ക്കു സമീപത്തെ ക്ഷേത്രത്തിന് സമീപം ഇവരെ പിടികൂടുകയായിരുന്നു. ഭര്‍ത്താവുമായി അകല്‍ച്ചയുണ്ടായിരുന്നെങ്കിലും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ബന്ധുവിനോടൊപ്പം കൂട്ടനില്‍ക്കുമ്പോഴാണ് മറ്റൊരു രോഗിക്ക് കൂട്ടുനില്‍ക്കുവാനെത്തിയ ആളുമായി പരിചയപ്പെടുന്നത്.

എന്നാണ് ഇവര്‍ വീട്ടില്‍ നിന്നു പോയതെന്നതും ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പോലീസ് പറയുന്നതിങ്ങനെ- കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തലേന്ന് സാദിഖിനോട് പിണങ്ങി തന്‍സി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അതില്‍ ആര്‍ക്കും പങ്കില്ലെന്നും എഴുതിവച്ചശേഷമാണ് തന്‍സി വീടുവിട്ടത്.

പിറ്റേന്ന് ഉച്ചയോടെയാണ് സാദിഖിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ ആത്മഹത്യ ചെയ്യുമോയെന്ന് ഭയന്നാണ് സാദിഖ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

Top