മരണപ്പെട്ട അമ്മയുടെ പൊക്കിളിൽ തൂങ്ങിയാടിയ കുഞ്ഞിന് പുനർജന്മം; വനിതാ എസ് ഐയുടെ സമയോചിത ഇടപെടൽ

ഭോപാല്‍: ആത്മഹത്യ ചെയ്ത ഗര്‍ഭിണിയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടിയ കുഞ്ഞിന് അദ്ഭുത പുനര്‍ജന്മം. വനിതാ എസ്‌ഐയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. കര്‍ഷകനായ സന്തോഷ് സിങിന്റെ ഭാര്യ ലക്ഷ്മി ഭായ്(36) ആണ് മരിച്ചത്.

ലക്ഷ്മി തൂങ്ങിമരിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് മധ്യപ്രദേശിലെ കഠ്‌നി ജില്ലയിലെ വനിതാ എസ്‌ഐ കവിതാ സാഹ്നി എത്തിയത്. കാണാന്‍ കഴിഞ്ഞത് തൊഴുത്തില്‍ തൂങ്ങിനില്‍ക്കുന്ന ലക്ഷ്മിയെയും പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. അമ്മയുടെ മരണത്തിനിടയില്‍ ജനിച്ച ആ പെണ്‍കുഞ്ഞിനെ കൊടും തണുപ്പില്‍ നിന്നു രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുണികൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവച്ച കവിത 108 ആംബുലന്‍സ് വിളിച്ചു. തുടര്‍ന്ന് ആംബുലന്‍സിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളര്‍ച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

Top