വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെ പ്രതിശ്രുത വധു വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ആനാവൂർ മാധവ മന്ദിരത്തിൽ റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ ഹരികൃഷ്ണൻ ഗീത ദമ്പതികളുടെ മകൾ സുമി(28)യെയാണ് ഇന്നലെ വൈകുന്നേരം വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചഭക്ഷണം കഴിഞ്ഞ് മുറിക്കുള്ളിൽ കയറിയ സുമിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തവരികയുള്ളൂ.

എം.എസ്സി നഴ്സിങ് ബിരുദധാരിയായ സുമി നെടുമങ്ങാട് കോഓപ്പറേറ്റീവ് നഴ്സിങ് കോളേജിലെ ട്യൂട്ടറായി പ്രവർത്തിക്കുകയായിരുന്നു. മലയം സ്വദേശിയായ യുവാവുമായ് സുമിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മെയ് 29ന് വിവാഹം നടത്താനായിരുന്നു തീരുമാനം.

Top