ശശി തരൂര്‍ കോൺഗ്രസ് വിടാൻ സാധ്യത കൂടി !ആജീവനാന്തകാലത്തേക്കുള്ള ജോലിയെന്ന് കരുതിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് തരൂർ

ന്യുഡൽഹി : കോൺഗ്രസ് പാർട്ടിക്കുള്ളിൽ ശശി തരൂരിനെതിരെയുള്ള ഗൂഢ നീക്കം ശക്തമാകുമ്പോൾ കോൺഗ്രസ് നേതാക്കളെ പൊളിച്ചടുക്കി ശശി തരൂർ !കോൺഗ്രസിൽ നിന്നും പുറത്തേക്ക് എന്ന സൂചന നൽകുന്നതാണ് തരൂരിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്ഥാവന .സീറ്റോ വോട്ടോ ലഭിക്കുന്നതിന് വേണ്ടിയല്ല താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ശശി തരൂര്‍ എംപി.

ആജീവനാന്ത ജോലിയെന്ന് കരുതിയില്ല താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്ക് ആവശ്യമായ സമഗ്രവും പുരോഗമനപരവുമായ ആശയങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതുകൊണ്ട് തന്നെ കേവലം സീറ്റുകൾക്കോ ​​വോട്ടുകൾക്കോ ​​വേണ്ടി തന്‍റെ ആശയങ്ങളെ ത്യജിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരോഗമന ആശയങ്ങള്‍ പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലയ്ക്കാണ് കോണ്‍ഗ്രസില്‍ അംഗമായതെന്നും ശശി തരൂര്‍ പറഞ്ഞു. ദില്ലിയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു തരൂര്‍ ഉയര്‍ത്തിയിരുന്നത്.ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ മൃദുഹിന്ദുത്വം വാഗ്ദാനം ചെയ്യലോ അല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞത്.ഇന്ത്യയിൽ മതേതരത്വത്തിനായി പ്രതിരോധമുയർത്തുകയും അതിന് നേതൃത്വം നൽകുകയും ചെയ്യേണ്ട ബാധ്യത കോൺഗ്രസിനുണ്ട്.മതത്തില്‍ വീര്യം കൂടിയതും കുറഞ്ഞതും ഇല്ല. മൃദു ഹിന്ദുത്വം കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

കേരള ഘടകത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനങ്ങള്‍ രാജിവെക്കാനൊരുങ്ങുകയാണ് തരൂര്‍. ഇത് പരസ്യമായി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി തരൂരിനുള്ള ബന്ധം മോശമായെന്നാണ് സൂചന. കെ മുരളീധരനെ പിന്തുണയ്ക്കുന്ന നേതാവാണ് മുല്ലപ്പള്ളി. അതേസമയം തരൂരിനായി ബിജെപി രംഗത്തുവരുമോ എന്നാണ് ഇനി അറിയാനുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു എന്നാണ് കേരള ഘടകം തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. കെ മുരളീധരന്‍ വിവാദം ഒരുപടി ഉയര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെക്കുകയാണ്. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തില്‍ തരൂര്‍ രാജിക്കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം മണ്ഡലത്തെ ചൊല്ലിയുള്ള ഭിന്നത നേരത്തെ തന്നെ കെ മുരളീധരനും ശശി തരൂരും തമ്മിലുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടെങ്കിലും, വട്ടിയൂര്‍ക്കാവില്‍ ഒതുങ്ങുകയായിരുന്നു അദ്ദേഹം. എന്നാല്‍ മോദി സ്തുതിയെന്ന പേരില്‍ കേരള ഘടകം ഒന്നാകെ തരൂരിനെതിരെ തിരിഞ്ഞു. ഇതാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ അദ്ദേഹം ഒറ്റപ്പെട്ടു എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Top