കോടിയേരി പറഞ്ഞത് പച്ചക്കള്ളം..!! കേസൊതുക്കാന്‍ വിനോദിനി ശ്രമിച്ചു; മധ്യസ്ഥനായ അഭിഭാഷകന്‍ രംഗത്ത്

മുംബയ്: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി ശ്രീജിത്ത് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ബിനോയിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ തെളിവുകളും പുറത്ത് വന്നു.

ബിനോയിക്കെതിരയായ പരാതിയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മനസിലാക്കിയ വിവരങ്ങള്‍ മാത്രമേ അറിയൂ എന്നുമായിരുന്നു ആരോപണത്തക്കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് പച്ചക്കള്ളമായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

എല്ലാ കാര്യങ്ങളും കോടിയേരിബാലകൃഷ്ണനും അദ്ദേഹത്തിന്റെ ഭാര്യയായ വിനോദിനിക്കും അറിയാമായിരുന്നു. വിനോദിനി ഏപ്രില്‍ 18ന് മുംബൈയില്‍ എത്തി പരാതിക്കാരിയായ യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ അഭിഭാഷനായ കെ.പി ശ്രീജിത്ത് ആണ് ഇത് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുബൈയിലെ അഭിഭാഷന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. യുവതിയുടെ കുടുംബ സുഹൃത്തും ചര്‍ച്ചയില്‍ പങ്കെടുത്തു.

നഷ്ടപരിഹാരമായി അഞ്ച് കേടി രൂപ വേണമെന്നതായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ അത് വിനോദിനി അംഗീകരിച്ചില്ല. വിഷയത്തിന്റെ ഗൗരവം അഭിഭാഷകന്‍ കോടിയേരി ബാലകൃഷ്ണനെയും ഫോണില്‍ വിളിച്ച് അറിയിച്ചു. അപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലായിരുന്നു കോടിയേരി അത് ബ്ലാക്ക് മെയില്‍ തന്ത്രണമാണെന്നാണ് അഭിഭാഷകനെ അറിയിച്ചത്. തനിക്ക് യുവതിയുമായി ബന്ധമില്ലെന്നും കുട്ടി തന്റെത് അല്ലെന്നുമുളള ബിനോയിയുടെ വാദം വിശ്വസിച്ചാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. ഇപ്പോള്‍ പണം നല്‍കിയാല്‍ വീണ്ടും പണം ആവശ്യപ്പെടുമെന്നും ബിനോയ് പറഞ്ഞിരുന്നത്. ഇതോടെയാണ് അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം നിരാകരിക്കപ്പെട്ടത്.

ഇതിന് പിന്നാലെ ബിനോയിയും യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു. മുന്‍ നിലപാടില്‍ യുവതി ഉറച്ച് നിന്നതോടെ ചര്‍ച്ച വഴിമുട്ടി. യുവതിക്കെതിരെ ബിനോയ് കാണിച്ച പല രേഖകളും വ്യാജമായിരുന്നെന്ന് മധ്യസ്ഥത വഹിച്ച അഭിഭാഷകന്‍ പറയുന്നു. ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുവതി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ബിനോയ് കേരള പോലീസിന് പരാതി നല്‍കിയത്.

അതേ സമയം ബിനോയിക്കെതിരെ കൂടുതല്‍ തളിവുകളും ഇന്ന് പുറത്ത് വന്നു. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പാസ്പോര്‍ട്ടിലും കുട്ടിയുടെ സ്‌കൂള്‍ രേഖകളിലും ബിനോയിയുടെ പേര് ഉണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു

Top