ഐസൊലേഷന്‍ വാര്‍ഡില്‍ അഞ്ചുപേർ. ഒരു മാധ്യമമൊഴികെ മറ്റെല്ലാവരും മാധ്യമധര്‍മം പാലിച്ചു.കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധിയെ നേരിടാം:ആരോഗ്യമന്ത്രി

കൊച്ചി:ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു മാധ്യമത്തിന്റെ വാര്‍ത്തയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ തന്നെയാണുള്ള പരിശോധനാ ഫലം ലഭിച്ചെന്ന് പറയാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിനിടെയാണ് ‘നിപ സ്ഥിരീകരിച്ചു’ എന്ന രീതിയില്‍ ഇന്നലെ തന്നെ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തെത്തിയത്.അതേ സമയം നിപ്പ സ്ഥിരീകരണത്തിനെതുടര്‍ന്ന് രോഗ പ്രതിരോധത്തിനും ചികില്‍സയ്ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് എറണാകുളത്ത് ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. നിപ്പ പ്രതിരോധത്തിനായി രൂപീകരിച്ച കോര്‍ഗ്രൂപ്പിന്റെ ഏകോപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പനി ലക്ഷണങ്ങളോടെ അഞ്ച് പേരെയാണ് ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിന്റെ ആരോഗ്യ നില ഇപ്പോഴും സ്റ്റേബിളാണ് എന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റും സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കുന്നു. ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല എന്നും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെ നേരിടാനാവുമെന്നും മന്ത്രി പറഞ്ഞു.

വിവിധ കേന്ദ്ര സംഘങ്ങളും ജില്ലയില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, നിരീക്ഷണം, വൈറസിന്റെ ഉറവിടം കണ്ടെത്തല്‍, തുടങ്ങിയ മേഖലകളില്‍ കേന്ദ്ര സംഘത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിപ്പയെ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. രണ്ട് കേസുകള്‍ കണ്ടെത്തി പോലീസിന് തുടര്‍നടപടികള്‍ക്കായി നല്‍കിയെന്നും കളക്ടര്‍ വ്യക്തമാക്കി.

Top