സൈന്യത്തെ അധിക്ഷേപിച്ച കോടിയേരിയുടെ പരാമര്‍ശം പാക് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി, മലയാളമാധ്യമങ്ങള്‍ മുക്കി, മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍.

സി പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് രണ്ടുതവണ തുടര്‍ച്ചയായി നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ പറ്റിയുള്ള വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചാ വിഷയമായിട്ടും മലയാളമാധ്യമങ്ങള്‍ മറച്ചുവെച്ചുവെന്ന് കെ.സുരേന്ദ്രന്‍. തന്റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയാണ് കെ.സുരേന്ദ്രന്‍ ആഞ്ഞടിച്ചത്.

മലയാളമാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ വാര്‍ത്തയെ ഒഴിവാക്കിയതെന്ന്‌ കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. കൂടാതെ ബീഫ് വിഷയത്തില്‍ കേന്ദ്രം എടുത്ത തീരുമാനം ബീഫ് മേളകള്‍ സംഘടിപ്പിച്ചതു കൊണ്ടോ സര്‍വ്വകക്ഷി യോഗം നടത്തിയതുകൊണ്ടോ തിരുത്താന്‍ പോകുന്നില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ .
മലയാളമാധ്യമങ്ങളെല്ലാം ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പിന്നാലെ പോയപ്പോള്‍ സുപ്രധാനമായ ഒരു വാര്‍ത്ത മനപ്പൂര്‍വം തമസ്‌കരിച്ചു. സി. പി. എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചുകൊണ്ട് രണ്ടു തവണ തുടര്‍ച്ചയായി നടത്തിയ പ്രകോപനപരമായ പ്രസംഗം ആരിലും ഒരു പ്രതികരണവുമുണ്ടാക്കിയില്ല. ദേശീയമാധ്യമങ്ങളില്‍ മാത്രമല്ല പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചാ വിഷയമായിട്ടും മലയാളമാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ വാര്‍ത്ത തമസ്‌കരിച്ചു?

കവര്‍സ്‌ടോറിയും പറയാതെ വയ്യയും അന്തിച്ചര്‍ച്ചകളും ഈ വാര്‍ത്തയെ പരാമര്‍ശം വിഷയംപോലുമാക്കിയില്ല. മലയാളമാധ്യമങ്ങള്‍ക്ക് സെന്‍സേഷനല്‍ വാര്‍ത്തകളുടെ പിന്നാലെ പോയി റേററിംഗ് കൂട്ടുക എന്ന വെറും കച്ചവട താല്‍പ്പര്യം മാത്രമല്ല അതിനപ്പുറത്ത് ചില അജണ്ട കൂടിയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ നടപടി കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിച്ച ബീഫ് വിഷയം ദേശീയമാധ്യമങ്ങളില്‍ വലിയ പ്രതികരണം ഉണ്ടായിട്ടില്ല. രാജ്യം എന്തു ചിന്തിക്കുന്നോ അതിനു വിപരീതമായാണ് കേരളം ചര്‍ച്ച ചെയ്യുന്നത്. മതതീവ്രവാദികളുടേയും ഇടതു പക്ഷത്തിന്റേയും ഐക്യം കൂടുതല്‍ ശക്തിപ്പെടുകയാണ് കേരളത്തില്‍. കറന്‍സി അസാധുവാക്കിയ സന്ദര്‍ഭത്തിലും നാം ഇതുതന്നെയാണ് കണ്ടത്.

അവസാനം എന്തുണ്ടായി? ഇതുതന്നെ ഈ വിഷയത്തിലും സംഭവിക്കും. നിങ്ങള്‍ കുറെ ബഹളം വെക്കും. കുറെ ബീഫ് മേളകള്‍ നടത്തും. ഒരു സര്‍വ കക്ഷി യോഗം നടത്തും. കേന്ദ്രം എടുത്ത ഒരു തീരുമാനവും മാറാന്‍ പോകുന്നില്ല. ഒരു നിയമനിര്‍മ്മാണവും സംസ്ഥാനത്തിന് നടത്താന്‍ കഴിയില്ല. ഇടതും വലതും മാധ്യമങ്ങളും പരാജയപ്പെടും. ഉറപ്പ്. സഹകരണബാങ്ക് വിഷയത്തില്‍ തുള്ളിയിട്ടെന്തായി? അവസാനം കേന്ദ്രം പറഞ്ഞിടത്തുതന്നെ നിങ്ങള്‍ എത്തി. കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെല്ലാം നോട്ടീസ് വരാന്‍ തുടങ്ങിയില്ലേ? കെ. വൈ. സി അംഗീകരിച്ചില്ലേ ? ഡല്‍ഹിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് അല്ലെന്ന് മിനിമം മാധ്യമങ്ങളെങ്കിലും തിരിച്ചറിയണം. അല്ലാത്ത പക്ഷം നിങ്ങളുടെ വിശ്വാസ്യത വീണ്ടും ഇടിയും സുരേന്ദ്രന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Top