താൻ സംസ്ഥാനത്തിന്റെ തലവനാണ്’..സിപിഎമ്മിന് കിടുക്കൻ മറുപടിയുമായി ഗവര്‍ണര്‍!!അഭിപ്രായം പറയും, ആര്‍ക്കും വിമര്‍ശിക്കാം.

കൊച്ചി:ഗവർണറെ വിമർശിച്ച സിപിഎമ്മിന് കിടുക്കാൻ മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നും ഗവര്‍ണര്‍. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ ആരെയും അനുവദിക്കില്ല.പൗരത്വ ഭേദഗതിക്കനുകൂലമായ നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ വിമര്‍ശിച്ച സിപിഎമ്മിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

നിയമസഭയുടെ നടപടിയിൽ താൻ ഇടപെട്ടിട്ടില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആർക്കും വിമർശിക്കാം. പലരും തന്നെ പുറത്തിറക്കില്ലെന്നു വെല്ലുവിളിച്ചു. എന്നാൽ താൻ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഭരണഘടനയുടെ അന്ത:സത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു . ഭരണഘടനയും സുപ്രീം കോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ ‘സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍’ കളി സകല സീമകളും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. ഏതു നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്നാണ് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ?

എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അന്നും ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നുവെന്നും കോടിയേരി പറഞ്ഞു.പൗരത്വഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ പ്രസ്താവനയാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവര്‍ണര്‍ പദവിയിരുന്ന് ആരിഫ് മുഹമ്മദ്ഖാന്‍ കാഴ്ചവെച്ചിരിക്കുന്നത്. തരണംതാണ രാഷ്ട്രീയക്കളിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍.എസ്.എസുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണമെന്നും കോടിയേരി പറഞ്ഞു.

Top