ശശിയായി ചെന്നിത്തല !!റീയല്‍ ഹീറോയായി കേരള ഗവർണർ ..ഏവരെയും ഞെട്ടിച്ച് ക്ലൈമാക്‌സ്.

ശശിയായി ചെന്നിത്തല !!റീയല്‍ ഹീറോയായി കേരള ഗവർണർ ..ഏവരെയും ഞെട്ടിച്ച് ക്ലൈമാക്‌സ്.നമിച്ച് പിണറായി…ഏവരെയും ഞെട്ടിച്ച് ക്ലൈമാക്‌സ്…കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരായ ഭാഗങ്ങള്‍ നിയമസഭയില്‍ വായിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ പതിനെട്ടാമത് ഖണ്ഡികയായി ഉള്‍പ്പെടുത്തിയ ഈ ഭാഗം ഗവര്‍ണര്‍ വായിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ഈ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവുകയായിരുന്നു.

വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ചു കൊണ്ട് ഈ ഭാഗം വായിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു ഗവര്‍ണര്‍ തുടങ്ങിയത്. ഇത് സര്‍ക്കാറിന്‍റെ നിലപാട് അല്ല, കാഴ്ച്ചപ്പാട് ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. പൗരത്വ നിയമത്തിനെതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ് ഭവനോട് ആവശ്യപ്പെട്ടിരുന്നു.

Top