പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ലീഗിന് തിരിച്ചടി;കേസിൽ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ

കൊച്ചി:അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനും മുസ്ലിം ലീഗിനും തിരിച്ചടി ! പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ നടന്ന അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇബ്രാഹിം കുഞ്ഞിനെതിരായുള്ള അന്വേഷണത്തിനും തുടർനടപടികൾക്കുമായി വിജിലൻസ് സമർപ്പിച്ചിരുന്ന അപേക്ഷയിലാണ് ഗവർണർ ഇപ്പോൾ തീരുമാനം അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകാൻ ഗവർണർ വിജിലൻസിന് അനുമതി നൽകിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിക്കുന്നുണ്ട്.

ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ, പൊതുപ്രവർത്തകനെതിരെ അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. അഴിമതി നിരോധന നിയമത്തിൽ 2018ൽ സുപ്രീംകോടതി വരുത്തിയ ഈ ഭേദഗതി പ്രകാരമാണ് വിജിലൻസ് അനുമതി തേടിയത്. തുടർന്ന് സർക്കാർ ഫയൽ ഗവർണർക്ക് അയയ്ക്കുകയായിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകളുണ്ടെന്ന് വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഏകദേശം മൂന്ന് മാസങ്ങൾക്ക് മുൻപാണ് സർക്കാരിന് ലഭിച്ച വിജിലൻസിന്റെ കത്ത് ഗവർണർക്ക് കൈമാറിയത്. ഇത് സംബന്ധിച്ച് ഗവർണർ സർക്കാരിനോട് അഭിപ്രായങ്ങൾ തേടിയിരുന്നു. സ്വന്തം നിലയിലും ഈ വിഷയത്തിൽ പലതവണ നിയമോപദേശം തേടിയതിന് ശേഷമാണ് ഗവർണർ ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം. അനുമതി ലഭിച്ചതോടെ പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻമന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനും അദ്ദേഹത്തിനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്താനും വിജിലൻസിന് സാധിക്കും.

കരാർ വ്യവസ്ഥകൾ ലംഘിച്ച് പാലം നിർമിക്കുന്ന കമ്പനിക്ക് പണം അനുവദിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്സ് ആന്‍ഡ് ബ്രിജ്സ് കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പ്പാലം പണിയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളാണ് അന്വേഷണവിധേയമാക്കുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് ഒരുവട്ടം വിളിച്ചുവരുത്തി ഇബ്രാഹിംകുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Top