കള്ളപ്പണം വെളുപ്പിക്കൽ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം ആരംഭിച്ചെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ദിനപത്രം ഡയറക്ടര്‍ സമീറിനും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടന്നും എല്‍ഫോഴ്‌സ്‌മെന്റ് നടപടി റിപോര്‍ട്ടില്‍ വ്യക്തമാക്കി.

പരാതിക്കാരാനായ ഗിരീഷ് ബാബുവിനെക്കൊണ്ട് പരാതി പിന്‍വലിക്കുന്നതിന് കരാറുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനേറെയും മകന്റേയും മൊഴികള്‍ കോടതിക്ക് കൈമാറി.ഇബ്രാഹിം കുഞ്ഞ് ഗിരീഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തുടര്‍നടപടികള്‍ക്കായി ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയതായി പൊലിസും കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ട് നിരോധനകാലത്ത്, ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ പത്തു കോടി രൂപ എത്തിയെന്നതാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെടുത്തി ഇതും അന്വേഷിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം .

Top