ഞെട്ടിക്കുന്ന ചരിത്രം..ഗവർണറെ തടഞ്ഞ ഇർഫാൻ ഹബീബ് ആരാണ്? എന്താണ്?

ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രകാരനാണ് ഇർഫാൻ ഹബീബ് പ്രാചീന, മദ്ധ്യകാല ഭാരതചരിത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിൽപ്പെടുന്നു. ഹൈന്ദവ, ഇസ്ലാം മൗലികവാദത്തോട് കടുത്ത എതിർപ്പുള്ള വ്യക്തി . മുഗൾ കാലഘട്ടത്തിലെ കാർഷിക വ്യവസ്ഥയെക്കുറിച്ചുള്ള ഒരു സുപ്രധാന ഗ്രന്ഥത്തിന്റെ കർത്താവ് .അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ബി.എ, എം.എ ബിരുദങ്ങൾ നേടിയ ഹബീബ് , ഓക്സ്ഫഡിലെ ന്യൂ കോളേജിലാണ് ഉപരിപഠനം നടത്തി. ഡോക്റ്റർ സി.സി ഡേവിസിനു കീഴിൽ ഡി.ഫിൽ പൂർത്തിയാക്കുകയും തുടർന്ന് അദ്ധ്യാപനത്തിലേയ്ക്കും ഗവേഷണത്തിലേയ്ക്കും തിരിയുകയും ചെയ്തു.1975-77 വരെയും 1984-94 വരെയും അലിഗഢ് മുസ്ലിം സർവ്വകലാശാലയിലെ അഡ്വാൻസ് സ്റ്റഡി വിഭാഗത്തിന്റെ എകോപകൻ/ചെയർമാൻ ആയിരിന്നു. 1986 മുതൽ 1990 വരെ ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്ടോറിക്കൽ റിസർച്ചിന്റെ ചെയർമാൻ ആയിരിന്നു

Top