പൗരത്വ ബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് !!സോണിയ കോൺഗ്രസ് പ്രതിരോധത്തിൽ !!

ഭോപ്പാല്‍: പൗരത്വ ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി ആണ് ഉണ്ടാകാൻ പോകുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ബില്ലിനെ അനുകൂലിക്കുമ്പോൾ വെറും രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്ത് കലാപം ഉണ്ടാക്കുന്ന തരത്തിൽ സമരം നയിക്കുമ്പോൾ കോൺഗ്രസുകാർ തന്നെ പാർട്ടിയെ എതിർക്കാൻ തുടങ്ങി .പൗരത്വ ബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ലക്ഷ്മണ്‍ സിംഗാണ് ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബില്ലിനെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ പാര്‍ട്ടികള്‍ പൗരത്വ ബില്ലിനെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളും അവരവരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. ബില്ല് പാസായതോടെ ഇനി ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും ബില്ലിനെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നുമാണ് ലക്ഷ്മണ്‍ സിംഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലക്ഷ്മണ്‍ സിംഗിന്റെ പരാമര്‍ശം ദേശീയ തലത്തില്‍ പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെയും ലക്ഷ്മണ്‍ സിംഗ് പാര്‍ട്ടിക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും പ്രസ്താവനകള്‍ നടത്തിയിരുന്നു. മധ്യപ്രദേശിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ തയ്യാറാകാത്ത രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പു പറയണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Top