മതേതര മുഖം വലിച്ചെറിഞ്ഞു സോണിയ കോൺഗ്രസ് !!മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി!!നീക്കം കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകും .

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ രൂപീകരിക്കുന്നതിനു നീക്കം ശക്തമായി ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാർ രൂപീകരണത്തിന് പച്ചക്കൊടി കാണിച്ച് സോണിയാ ഗാന്ധി. എൻസിപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എൻസിപിയും ശിവസേനയുമായി സഖ്യം രൂപീകരിച്ച് സർക്കാർ രൂപീകരണവുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്ന് സോണിയാ ഗാന്ധി അറിയിച്ചത്. ജൻപഥ് 6ൽ സുപ്രിയ സൂളെയുടെ വസതിയിൽ വൈകിട്ട് ആറ് മണിക്ക് കോൺഗ്രസ്- എൻസിപി നേതാക്കൾ യോഗം ചേർന്നിരുന്നു. ക്യാബിനറ്റ് പദവി സംബന്ധിച്ചും പൊതുമിനിമം പരിപാടി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ പങ്കുവെക്കുന്നതിനും വേണ്ടിയാണ് യോഗം ചേർന്നത്.സോണിയ ഗാന്ധിയുടെയും പിന്നീട് ശരദ് പവാറിന്റെയും വസതികളിൽ ചേർന്ന നേതൃയോഗങ്ങളിൽ ബിജെപിയെ മാറ്റി നിർത്താനുള്ള അവസരം വിനിയോഗിക്കാൻ തത്വത്തിൽ ധാരണയായി. പൊതുമിനിമം പരിപാടി, വകുപ്പ് വിഭജനം എന്നിവയിൽ കൂടുതൽ വ്യക്തത വരുത്താൻ വരും ദിവസങ്ങളിലും യോഗങ്ങളുണ്ടാകും. തുടർന്ന് ഇരു കക്ഷികളുടെയും പൊതു ഉപാധികൾ ശിവസേനയ്ക്കു മുന്നിൽ വയ്ക്കും. അവ സേനയ്ക്കു സമ്മതമാണെങ്കിൽ പിന്തുണ പ്രഖ്യാപിക്കും.ശിവസേനയുമായുള്ള ബന്ധത്തിൽ പ്രതിഷേധമുയർത്തി എ കെ ആന്റണി കോൺഗ്രസിൽ നിന്നും രാജിവെക്കുമോ എന്നാണ് നോക്കിക്കാണേണ്ടത് .

തീവ്ര ഹിന്ദുത്വ നിലപാട് ഉപേക്ഷിക്കുക, വിവാദ രാഷ്ട്രീയ വിഷയങ്ങളിൽ യുപിഎയുടെ പൊതു നിലപാടിനൊപ്പം നിൽക്കുക തുടങ്ങിയ ഉപാധികളാണു ചർച്ചയിലുള്ളത്. സഖ്യം യാഥാർഥ്യമായാൽ കോൺഗ്രസും എൻസിപിയും സർക്കാരിന്റെ ഭാഗമാകും. ശിവസേനയ്ക്കു മുഖ്യമന്ത്രി പദം നൽകി, ഉപമുഖ്യമന്ത്രി പദവികൾ ഇരു കക്ഷികളും പങ്കിടുമെന്നാണു സൂചന.സർക്കാരിന്റെ ഭാഗമാകണമെന്ന സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ആവശ്യത്തിനു സോണിയ വഴങ്ങിയതോടെയാണ് മൂന്നാഴ്ചയിലേറെ തുടർന്ന പ്രതിസന്ധിക്ക് അയവു വന്നത്. സർക്കാരിൽ ചേർന്നില്ലെങ്കിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് പിളരുമെന്നും എംഎൽഎമാർ കൂട്ടമായി എതിർ കക്ഷികളിലേക്കു പോകുമെന്നും ഇവർ മുന്നറിയിപ്പു നൽകിയിരുന്നു. കേരളത്തിൽ കോൺഗ്രസിനു മുസ്‍ലിം ലീഗുമായി സഖ്യമാകാമെങ്കിൽ മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പം നിൽക്കുന്നതിൽ എന്താണു കുഴപ്പമെന്നും സംസ്ഥാന ഘടകം ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, ജയറാം രമേശ്, കെ.സി. വേണുഗോപാൽ, പൃഥ്വിരാജ് ചവാൻ എന്നിവരാണ് എൻസിപി നേതാക്കളായ പവാറിനെയും പ്രഫുൽ പട്ടേലിനെയും കണ്ടത്.ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി നേതാവ് ശരദ് പവാർ ഇന്നലെ കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ കർഷകരെ സഹായിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ അഭ്യർഥിച്ചാണു മോദിയെ കണ്ടതെന്നു പവാർ അറിയിച്ചെങ്കിലും, ഇരു കക്ഷികളും അണിയറയിൽ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നുവെന്ന സംശയം കോൺഗ്രസ് ഉന്നയിച്ചു.

തിങ്കളാഴ്ച സോണിയാ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും തമ്മിൽ നടന്ന നിർണായക കൂടിക്കാഴ്ചയാണ് മൂന്ന് പാർട്ടികളുമുൾപ്പെട്ട സഖ്യം സർക്കാർ രൂപീകരിക്കുന്നതിന് നിർണായകമായിത്തീർന്നത്. എന്നാൽ ചർച്ചയിൽ സംസ്ഥാനത്തെ പൊതുമിനിമം പരിപാടി സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായിരുന്നില്ല. എന്നാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്നാണ് ശരദ് പവാർ പ്രതികരിച്ചത്. സർക്കാർ രൂപീകരണത്തിനായി സഖ്യകക്ഷികളൂമായി കൂടുതൽ കൂടിക്കാഴ്ചകൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ തിങ്കളാഴ്ച തന്നെ സർക്കാർ രൂപീകരണം കാര്യങ്ങളിൽ ധാരണയിലെത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നുവെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ്- എൻസിപി- നേതാക്കളുമായുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടുപോയാൽ ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് കീഴിലുള്ള സർക്കാർ ഡിസംബർ ആദ്യവാരത്തോടെ നിലവിൽ വരും. ഒക്ടോബർ 24ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നെങ്കിലും മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച് ബിജെപിയും ശിവസേനയും തമ്മിൽ ഇടഞ്ഞതോടെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. 105 സീറ്റുകൾ നേടിയെങ്കിലും ഒറ്റക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കൈവരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. 288 അംഗ നിയമസഭയിൽ 56 സീറ്റ് ശിവേസനക്കും, 44 സീറ്റ് കോൺഗ്രസിനും 54 സീറ്റ് എൻസിപിയും നേടിയിരുന്നു.

Top