സോണിയാ ഗാന്ധിക്ക് എതിരെ എഫ്‌ഐആര്‍.!പിഎം കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാൽ ആണ് കേസ്

ബംഗളൂരു :കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.പിഎം കെയേഴ്സ് ഫണ്ട് കാര്യത്തിൽ കോൺഗ്രസ് പാർട്ടി നടത്തിയ തെറ്റായ ട്വീറ്റിനെതിരെ ആണ് കേസ് .കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍. കര്‍ണ്ണാടകയിലെ ശിവമോഗയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിഎം കെയേഴ് ഫണ്ടുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക കോണ്‍ഗ്രസ് ട്വിറ്ററിലൂടെ നടത്തിയ പ്രചാരണത്തെ തുടര്‍ന്നാണ് സോണിയാ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.അഭിഭാഷകനായ പ്രവീൺ കെവി പരാതി നൽകിയിരുന്നു

സോണിയാ ഗാന്ധിക്ക് പുറമേ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകനായ പ്രവീണ്‍ കെവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. ഐപിസി സെക്ഷന്‍ 153, 505 എന്നിവ പ്രകാരമാണ് സോണിയക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Top