സോണിയക്ക് എതിരെ അമർഷം !സോണിയ ഗാന്ധി തിങ്കളാഴ്ച അധ്യക്ഷ പദവി ഒഴിയുമെന്ന് സൂചന. നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍

ന്യുഡൽഹി : കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പദവി സോണിയ ഗാന്ധി തിങ്കളാഴ്ച ഒഴിയുമെന്ന് അഭ്യൂഹം പറക്കുന്നു . പ്രവര്‍ത്തക സമിതി യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ പദവി ഒഴിയുമെന്നാണ് വിവരം. 23 മുതിര്‍ന്ന നേതാക്കള്‍ സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ടും പാര്‍ട്ടിയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയും സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഈ കത്തിന് പ്രതികരിച്ച് സോണിയ ഗാന്ധി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചുവെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ വാര്‍ത്ത കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല നിഷേധിച്ചു. മറ്റൊരു നേതാവ് സഞ്ജയ് നിരുപമും വാര്‍ത്തയുടെ ആധികാരികത ചോദ്യം ചെയ്തു. എന്തിനാണ് സോണിയ ഗാന്ധി രാജിവയ്ക്കുന്നത് എന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞില്ലേ. ഇനി സോണിയ ഗാന്ധി എന്തിന് ഒഴിയണമെന്നും സഞ്ജയ് നിരുപം ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദവി ഗാന്ധി കുടുംബത്തിലുള്ളവര്‍ തന്നെ വഹിക്കണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗേലും പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമിയും ഈ നിലപാട് സ്വീകരിച്ചു.

തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. നേതാക്കള്‍ അയച്ച കത്തിനെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത് എന്നാണ് വിവരം. നേതാക്കളുടെ കത്തില്‍ ഉന്നയിച്ച സംഘടനാ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. താന്‍ ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും പുതിയ നേതാവിനെ കണ്ടെത്തണമെന്നും തിങ്കളാഴ്ചത്തെ യോഗത്തില്‍ സോണിയ വ്യക്തമാക്കിയേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം ഗുലാം നബി ആസാദുമായി സോണിയ ഗന്ധി ഫോണില്‍ സംസാരിച്ചിരുന്നുവത്രെ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ആസാദ്. പാര്‍ട്ടിയുടെ സംഘടന തലത്തില്‍ അഴിച്ചുപണി വേണമെന്നാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ അയച്ച കത്തില്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബിജെപി ശക്തിപ്പെടുമെന്നും നേതാക്കള്‍ ഉണര്‍ത്തിയിരുന്നു.

അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍ ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ആളെ കണ്ടെത്തണം. അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി സ്വയം തയ്യാറായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ വേണമെന്ന നിലപാട് ഉള്ളവരും കോണ്‍ഗ്രസിനകത്ത് ഉണ്ട്.


നേതൃമാറ്റത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ കൊണ്ട വന്നത് തന്നെ അനവസരത്തിലാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയും മുതര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അഭിപ്രായപ്പെടുന്നത്. ഈ സമയത്തെ നേതൃമാറ്റത്തിനുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം പാര്‍ട്ടിയുടേയും രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ചില ആളുകള്‍ക്ക് മാത്രം സ്വീകാര്യമായ നേതൃത്വത്തെ അല്ല കോണ്‍ഗ്രസിന് വേണ്ടത്. മുഴുവന്‍ പാര്‍ട്ടിക്കും രാജ്യത്തിന് ആകെ തന്നെയും സ്വാകാര്യമായ നേതൃത്വത്തെയാണ് പാര്‍ട്ടിക്ക് വേണ്ടത്. സോണിയ ഗാന്ധി ആഗ്രഹിക്കുന്ന കാലത്തോളം അവര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് തുടരണം. തുടര്‍ന്ന് രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎയുടെ വിജയമെന്നത് രാജ്യത്തിന് ഇപ്പോള്‍ ആവശ്യം യോജിച്ച പ്രതിപക്ഷമാണ്. എന്‍ഡിഎയുടെ വിജയമെന്നത് യോജിച്ച പ്രതിപക്ഷത്തിന്‍റെ അഭാവമാണ്. രാജ്യം അതിനിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. അതിര്‍ത്തിയില്‍ നിന്നുള്ള വെല്ലുവിളി മാത്രമല്ല, ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന ആഭ്യന്തര വെല്ലുവിളികള്‍ കൂടിയാണ് രാജ്യം ഇന്ന് നേരിടുന്നത്.

ഏകീകൃതമായ കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ നിലവിലെ അവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂ. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള‍് അനവസരത്തിലാണ്. കോണ്‍ഗ്രസിനും രാജ്യത്തിനും ഗാന്ധി കുടുംബം നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്. അത് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രം നേടിത്തന്നത് മുതല്‍ ഇതുവരേയുള്ള എല്ലാ മേഖലയിലുമുണ്ടെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

എല്ലാവര്‍ക്കും സ്വീകര്യമായ നേതൃത്വത്തിലൂടെ മാത്രമേ അണികള്‍ മുതല്‍ നേതൃത്വം വരെ കൂട്ടിയോജിപ്പിക്കാനും ചലിപ്പിക്കാനും കഴിയു. അതിന് ഏറ്റവും യോഗ്യര്‍ ഗാന്ധിമാരാണ്. ഭരണഘടനയുടെ തത്വങ്ങളും അവകാശങ്ങളും സ്വാതന്ദ്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് അഗങ്ങള്‍ ഇല്ലാത്ത ഒരു ഗ്രാമം പോലും ഇന്ത്യയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Top