സോണിയാ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിയുടെ സര്‍പ്രൈസ്; വീഡിയോ വൈറല്‍

അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കുന്നതിന്റെ വീഡിയോ ആണ് രാഹുല്‍ ഗാന്ധി പങ്കുവച്ചിരിക്കുന്നത്. തന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുല്‍ ഇതിന്റെ പൂര്‍ണമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഭംഗിയുള്ള കുഞ്ഞൊരു വളര്‍ത്തുപട്ടിയെ ആണ് അമ്മയ്ക്ക് രാഹുല്‍ സമ്മാനിച്ചിരിക്കുന്നത്. നൂറീ എന്ന് പേരുള്ള ഈ പട്ടിക്കുഞ്ഞിനെ എടുക്കാന്‍ പോകുന്നത് മുതലുള്ള കാര്യങ്ങള്‍ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ഏറെ ഹൃദ്യമായിട്ടുണ്ട് വീഡിയോ എന്നാണ് കണ്ട മിക്കരും കമന്റ് ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോവയില്‍ പബ്ലിക് ബസില്‍ യാത്ര ചെയ്യുന്ന രാഹുലിനെയും വീഡിയോയില്‍ കാണാവുന്നതാണ്. യാത്രക്കാരില്‍ ചിലര്‍ അദ്ദേഹത്തെ കണ്ട സന്തോഷം അടക്കാനാകാതെ അദ്ദേഹത്തോട് സംസാരിക്കുകയും ഫോട്ടോ പകര്‍ത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. എല്ലാം സന്തോഷപൂര്‍ം സ്വീകരിക്കുന്ന രാഹുലും ഏറെ പോസിറ്റിവിറ്റി പകരുന്ന കാഴ്ചയാണെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു.

സമ്മാനം നല്‍കാന്‍ വീട്ടിലെത്തിയപ്പോള്‍ ആദ്യം പുറത്തുവരാന്‍ സോണിയാ ഗാന്ധി അല്‍പം മടി കാണിക്കുന്നുണ്ടെങ്കിലും പിന്നീട് സോണിയാ ഗാന്ധിയും മകന്റെ വ്യത്യസ്തമായ സമീപനത്തില്‍ സന്തോഷപൂര്‍വം എല്ലാം മറന്ന് പങ്കാളിയാകുന്നത് വീഡിയോയുടെ അവസാനത്തില്‍ കാണാം. നൂറിയെ സോണിയയ്ക്കും ഏറെ പിടിച്ചുവെന്നത് വീഡിയോയില്‍ വ്യക്തമാണ്.

 

Top