ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കും; റായ്ബറേലിയില്‍ ഇത്തവണ മത്സരിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ തുറുപ്പുചീട്ടായ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കും. എസ്പിയും ബിഎസ്പിയും വിട്ടുനില്‍ക്കുമെന്ന സൂചന നല്‍കുമ്പോള്‍ പ്രിയങ്ക വഴികാട്ടുമെന്നുള്ള ഉറപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ മുഴുകാനാണ് രാഹുല്‍ ഗാന്ധി തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ സഹോദരിയായ പ്രിയങ്കയെ ഉത്തര്‍പ്രദേശ് ഏല്‍പ്പിക്കാനാണ് രാഹുലിന്റെ നീക്കം. ഇത്ര മാത്രമല്ല, റായ്ബറേലിയില്‍ ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 
ലോക്‌സഭയിലേക്കുള്ളതിന്റെ ഭൂരിഭാഗം സീറ്റുകളും ഉത്തര്‍പ്രദേശിലാണ്. 80 സീറ്റുകള്‍ ആണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ഈ നിര്‍ണായക സീറ്റുകള്‍ ആണ് കേന്ദ്രം ആര് ഭരിക്കുമെന്ന് തീരുമാനിക്കുക. മഹാസഖ്യത്തിന്റെ ഭാഗമാകാത്ത സ്ഥിതിക്ക് കോണ്‍ഗ്രസ് ഒറ്റക്കാകും നീങ്ങുക. അതുകൊണ്ട് തന്നെ പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താനാണ് രാഹുലിന്റെ പുതിയ തന്ത്രങ്ങള്‍. 2014ല്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേത്തിയിലും അമ്മയ്ക്കും സഹോദരനും വേണ്ടി പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന സമയത്ത് രാഹുലിന് പിന്തുണ നല്‍കി നിര്‍ണായക ചര്‍ച്ചകളില്‍ പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. പ്രിയങ്കയുടെ അഭിപ്രായങ്ങള്‍ രാഹുലിനെ ആ ഘട്ടത്തില്‍ ഏറെ സഹായിച്ചുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Top