ശശി തരൂരിനെ ഒതുക്കാൻ കോൺഗ്രസിൽ പടയൊരുക്കം.വിമര്‍ശനമുന്നയിച്ച നേതാക്കള്‍ക്കെതിരേ പ്രതികാരനടപടികളുമായി സോണിയ കോൺഗ്രസ്

ന്യൂഡല്‍ഹി:വിമർശനം ഉയർത്തിയ നേതാക്കളെ ഒതുക്കാൻ സോണിയ കോൺഗ്രസ് നീക്കം തുടരുന്നു .ശശി തരൂരിനെ ഒതുക്കൾ നടപടികളും ശക്തിപ്രാപിച്ചു . തരൂരിന്റെ വീട്ടില്‍ നടന്ന അത്താഴവിരുന്നിലാണ് കത്ത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ തരൂരിനെതിരേ പരോക്ഷമായി അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കമാന്‍ഡ് ഇന്നലെ വിളിച്ചു ചേര്‍ത്ത നയരൂപീകരണ യോഗത്തിലും തരൂരിനെ തഴഞ്ഞിരിക്കയാണ് .മുതിര്‍ന്നനേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരാണ് ഒതുക്കലിന്റെ’ അവസാന ഇര.

അതേസമയം തരൂരിനൊപ്പം നേതൃമാറ്റം ആവശ്യപ്പെട്ട മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവര്‍ക്കു ക്ഷണമുണ്ടായിരുന്നു. നയരൂപീകരണ സമിതിയില്‍ അംഗങ്ങള്‍ പോലുമല്ലാത്ത പലരെയും ക്ഷണിച്ചപ്പോഴാണ് തരൂരിനെ ഒഴിവാക്കിയതെന്നതും ശ്രദ്ധേയമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തു സംബന്ധിച്ചു നടന്ന ആസൂത്രണത്തിനു പിന്നില്‍ തരൂര്‍ ആണെന്നു െഹെക്കമാന്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ ആരോപിച്ചിരുന്നു. നിര്‍ണായക പ്രവര്‍ത്തക സമിതി യോഗത്തിനു മുമ്പായി കത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതിലും തരൂരിനു പങ്കുണ്ടെന്നാണ് അവരുടെ പക്ഷം. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായാണ് ഇന്നലെ നയരൂപീകരണ യോഗം വിളിച്ചു ചേര്‍ത്തത്.

കത്തെഴുതിയ നേതാക്കളെ യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്തില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു എങ്കിലും തരൂരിന്റെ കാര്യത്തില്‍ അത് പാലിക്കപ്പെട്ടില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ തരൂരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി. അടക്കമുള്ളവരും യോഗത്തില്‍ സംബന്ധിച്ചു.

പാര്‍ട്ടിയുടെ ദൗര്‍ബല്യം കത്തിലൂടെ ഉയര്‍ത്തിക്കാട്ടിയ നേതാക്കളെ വ്യാപകമായി ഒതുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചപ്പോഴും ഇത്തരത്തില്‍ ”ഒതുക്കല്‍” നടന്നിരുന്നു. യു.പിയിലെ പ്രമുഖ നേതാക്കളായ ജിതേന്ദ്ര പ്രസാദ, യു.പി.സി.സി. മുന്‍ അധ്യക്ഷന്‍ രാജ് ബബ്ബാര്‍ എന്നിവരെ കമ്മിറ്റികളില്‍ നിന്നു തഴയുകയും ചെയ്തിരുന്നു.

ഇതിനു മുമ്പ് പ്രവര്‍ത്തക സമിതി യോഗത്തിനു പിന്നാലെ രാജ്യസഭയിലേയും ലോക്‌സഭയിലേയും തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ ഔദ്യോഗിക നേതൃത്വവുമായി ചേര്‍ന്ന് നില്‍ക്കുന്നവരെ കൂടുതല്‍ ഉള്‍പ്പെടുത്തി വിമര്‍ശകരെ തഴഞ്ഞിരുന്നു. ഒഴിഞ്ഞുകിടന്ന ലോക്‌സഭാ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് അസമില്‍ നിന്നുള്ള ഗൗരവ് ഗൊഗോയിയെ നിയമിക്കാനും െഹെക്കമാന്‍ഡ് തീരുമാനിച്ചിരുന്നുു. നേരത്തെ ഈ പദവി രാഹുല്‍ ഗാന്ധിയുടെ യങ് ബ്രിഗേഡില്‍പ്പെട്ട മനീഷ് തിവാരിക്കു നല്‍കാനായിരുന്നു െഹെക്കമാന്‍ഡ് തീരുമാനം. എന്നാല്‍ നേതൃത്വത്തിനെതിരേ ഗുലാം നബി ആസാദിനും കപില്‍ സിബലിനുമൊപ്പം കത്തയച്ച 23 പേരില്‍ ഉള്‍പ്പെട്ടതോടെ തിവാരി അനഭിമതനാകുകയായിരുന്നു.

രാജ്യസഭയിലും വിമത നേതാക്കളെ ഒതുക്കിയിരുന്നു. സഭയില്‍ തന്ത്രം രൂപീകരിക്കാനുള്ള സമിതിയില്‍ ഔദ്യോഗിക പക്ഷവുമായി അടുപ്പമുള്ള അഹമ്മദ് പട്ടേല്‍, ജയ്‌റാം രമേശ്, കെ.സി. വേണുഗോപാല്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. സമിതിയുടെ അധ്യക്ഷനായി ഗുലാം നബി ആസാദും ഉപാധ്യക്ഷനായി ആനന്ദ് ശര്‍മയും തുടരുന്നുണ്ട്. എന്നാല്‍ അടുപ്പമുള്ളവരെ സമിതിയില്‍ ഉള്‍പ്പെടുത്തി ആസാദിന്റെ അധികാര പരിധി കുറയ്ക്കാനാണ് െഹെക്കമാന്‍ഡ് ശ്രമിച്ചത്.

Top