ബിജെപിക്ക് ധൈര്യമുണ്ടോ? എന്നാല്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ കെജ്രിവാള്‍

KEJRIWAL

ദില്ലി: സോണിയ ഗാന്ധിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതെന്തു കൊണ്ടാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ധൈര്യമുണ്ടെങ്കില്‍ ബിജെപി സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യട്ടെയെന്നും കെജ്രിവാള്‍ പറഞ്ഞു. 3600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതി ആരോപണത്തിലാണ് സോണി. പെട്ടിരിക്കുന്നത്.

സംഭവത്തില്‍ സോണിയയെ അറസ്റ്റ് ചെയ്യണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. അതേസമയം, വിഷയത്തില്‍ നരേന്ദ്രമോദിയുടെ മൗനത്തെ കെജ്രിവാള്‍ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാക്കളുടെ നേര്‍ക്കും സിബിഐ റെയ്ഡ് നടത്തിയിട്ടില്ല. ഇത് അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ സന്ദേശത്തിലാണ് അരവിന്ദ് കെജ്രിവാള്‍ ബിജെപിയെ വെല്ലുവിളിച്ചത്.

Top