കൈക്കൂലി കേസ്: യുപിയില്‍ മൂന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍

ലഖ്‌നൗ: യുപിയില്‍ ബിജെപിക്ക് തിരിച്ചടി. കൈക്കൂലി കേസില്‍ മൂന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.ഖനി മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ബര്‍, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേഴ്സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിധാന്‍ സഭ പരിധിയില്‍ നിന്ന് ഇവര്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് കൃഷ്ണന്‍ തലവനായ പ്രത്യേക അന്വേഷണ സംഘത്തെ യു.പി മുഖ്യമന്ത്രി നിയോഗിച്ചിരുന്നു. അറസ്റ്റിലായ മൂന്ന് സെക്രട്ടറിമാരെയും സസ്പെന്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ ഓം പ്രകാശ് രാജ്ബാറിന്റെ പേഴ്സണല്‍ സെക്രട്ടറിയായ ഓം പ്രകാശ് കശ്യപ് ഒരു ട്രാന്‍സ്ഫറിനായി 40 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

Top