രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ‘ആര്‍എസ്എസ്-ബിജെപി പരിപാടി- കോണ്‍ഗ്രസ് പങ്കെടുക്കില്ല

ന്യൂദല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. ആര്‍ എസ് എസ് – ബി ജെ പി പരിപാടിയാണ് പ്രതിഷ്ഠാ ചടങ്ങ് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺ​ഗ്രസ് അറിയിച്ചു. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരേയും തീരുമാനമെടുത്തിരുന്നില്ല.

ആദ്യഘട്ടത്തിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം കോൺ​ഗ്രസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി 22 ന് ആണ് പരിപാടി നടക്കുന്നത്. മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആര്‍ എസ് എസും ബി ജെ പിയും അയോധ്യയിലെ ക്ഷേത്രത്തിന്റെ രാഷ്ട്രീയ പദ്ധതിയാണ് പണ്ടേ ഉണ്ടാക്കിയത്. അപൂര്‍ണ്ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബി ജെ പി യുടെയും ആര്‍ എസ് എസിന്റെയും നേതാക്കള്‍ തെരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണ്’, കോണ്‍ഗ്രസ് പ്രസ്താനയില്‍ പറയുന്നു.

കോൺ​ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ​ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോ​ധ്യയിലേക്ക് പോകുമെന്നും ദ്വി​ഗ് വിജയ്സിം​ഗ് പറഞ്ഞിരുന്നു. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വി​ഗ് വിജയ്സിം​ഗ് ഉന്നയിക്കുന്നത്. പിന്നീട് കോൺ​ഗ്രസ് പങ്കെടുക്കുമെന്ന വാർത്തകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇന്ത്യസഖ്യത്തിലുൾപ്പെടെ സമ്മർദ്ദം ശക്തമായി. അതിനിടയിലാണ് വീണ്ടും പ്രതിഷ്ഠാദിനത്തെ കുറിച്ച് പരാമർശവുമായി ദ്വി​ഗ് വിജയ്സിം​ഗ് വീണ്ടും രം​ഗത്തെത്തി. ശ്രീരാമൻ ഹൃദയത്തിലുണ്ട്. എന്നാൽ വിശ്വാസം മനസ്സിലുള്ള ആർക്കും ചടങ്ങിൽ പങ്കെടുക്കാമെന്ന് ദ്വിദ് വിജയ്സിംങ് പറഞ്ഞിരുന്നു.

2019 ലെ സുപ്രീം കോടതി വിധിയെ അനുസരിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുന്നു എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ആര്‍ എസ് എസ് / ബി ജെ പി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂര്‍വം നിരസിക്കുകയാണ് എന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത്. കോണ്‍ഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. സി പി എം, സി പി ഐ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ക്ഷണം നേരത്തെ നിരാകരിച്ചിരുന്നു.

Top