സോണിയ കുടുംബാധിപത്യം ശക്തമാക്കുന്നു !കത്തെഴുതിയവർ പുറത്തേക്ക്…

ന്യുഡൽഹി:കോൺഗ്രസ് ഐ വീണ്ടും പിളർപ്പിലേക്കെന്നു സൂചന .പാർട്ടിയിൽ നവീകരണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കു കത്തെഴുതിയ 23 പേറീ ഒതുക്കാനുള്ള കടുത്ത നീക്കവുമായി സോണിയ ഗാന്ധിയും ടീമും മുന്നോട്ടു തന്നെ .വേരറ്റു വീണു കിടക്കുന്ന പാർട്ടിക്ക് ഇനി മുന്നോട്ടു നീങ്ങാനാവില്ല . സോണിയ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവർക്കും അവർക്കു വിധേയരായവർക്കും മാത്രമേ പാർട്ടിയിൽ സ്ഥാനം ഉള്ളൂ എന്നുറപ്പിക്കുന്ന നീക്കമാണ് നടക്കുന്നത് .ഇതോടെ പാർട്ടിക്ക് സ്ഥിരം പ്രസിഡന്റിനെ വേണം എന്ന് കത്തെഴുതിയവർ പാർട്ടിക്ക് പുറത്തേക്ക് എന്നാണു സൂചന .

2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പ്രകടനപത്രിക തയാറാക്കാനടക്കം 7 സമിതികൾക്കു കോൺഗ്രസ് രൂപം നൽകി. അതേസമയം, പ്രവർത്തകസമിതി ക്ഷണിതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ, മുൻ പിസിസി അധ്യക്ഷൻ രാജ് ബബ്ബർ, എഐസിസി ഭാരവാഹി ആർ.പി.എൻ. സിങ്, മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ശുക്ല, ശ്രീപ്രകാശ് ജയ്സ്വാൾ തുടങ്ങിയവർ തഴയപ്പെട്ടതിന്റെ പേരിൽ അസ്വസ്ഥതകളും മറനീക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടിയിൽ നവീകരണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കു കത്തെഴുതിയ 23 പേരിൽ ഉൾപ്പെടുന്നവരാണ് ജിതിൻ പ്രസാദയും രാജ് ബബ്ബറും. മോദിയെ അല്ല, അദ്ദേഹത്തിന്റെ നയങ്ങളെയാണു വിമർശിക്കേണ്ടതെന്ന വാദവുമായി രാഹുൽ ഗാന്ധിയുമായി ഇടഞ്ഞയാളാണ് ആർ.പി.എൻ. സിങ്.നെഹ്റു–ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവരെയാണ് നിർണായക ചുമതലകൾ ഏൽപിച്ചിരിക്കുന്നത്. പ്രകടനപത്രികയുടെ ചുമതല സൽമാൻ ഖുർഷിദ് നേതൃത്വം നൽകുന്ന സമിതിക്കാണ്. ജനസമ്പർക്ക പരിപാടികൾക്കു പ്രമോദ് തിവാരിയും അംഗത്വവിതരണ പരിപാടികൾക്ക് അനുരാഗ് നാരായൺ സിങ്ങും നേതൃത്വം നൽകും. മാധ്യമസമ്പർക്ക ചുമതല റഷീദ് അൽവിക്കാണ്.

3 പതിറ്റാണ്ടായി നിലം തൊടാനാകാത്ത സംസ്ഥാനത്ത് തിരിച്ചുവരവിനു വഴി തേടുകയാണു കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു യുപിയുടെ ചുമതല ഏറ്റെടുത്ത എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രധാന ദൗത്യം തന്നെ പാർട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പിനു സജ്ജമാക്കുക എന്നതാണ്.

Top