നിര്‍ണായക തീരുമാനത്തില്‍ രാഹുലിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്ക

ഡല്‍ഹി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. കോണ്‍ഗ്രസ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലേക്കും മുഖ്യമന്ത്രിമാരെ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒരു പോലെ നിര്‍ണായകമായ ദിവസത്തില്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യം പകര്‍ന്ന് സഹോദരി പ്രിയങ്ക ഗാന്ധിയും രംഗത്തുണ്ടായിരുന്നു.

രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് മൂവരും രാഹുലിന്റെ വസതിയില്‍ നടത്തിയത്. നാടകീയ സംഭവ വികാസങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് വ്യാഴാഴ്ച രാവിലെ മുതല്‍ അര്‍ധരാത്രി വരെ ഡല്‍ഹിയില്‍ നടന്നത്.

മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിനായി രാഹുല്‍ ഗാന്ധി നിയോഗിച്ച മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനായില്ല. തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ യോഗം വിളിച്ചത്.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, സചിന്‍ പൈലറ്റ്, അശോക് ഗെഹ്‌ലോട്ട് എന്നിവരുമായി ചര്‍ച്ചകള്‍ നടന്നു. ഈ ചര്‍ച്ചകളിലൊക്കെയും രാഹുലിന് ഒപ്പം പ്രിയങ്കയും ഉണ്ടായിരുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍.

Latest
Widgets Magazine