സംസ്ഥാനങ്ങളിലെ ദയനീയ തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസിൽ പൊളിച്ചെഴുത്ത് ; പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് ജൂൺ 23ന് : സംസ്ഥാനങ്ങളിലെ തോൽവിയുടെ കാരണങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും സോണിയാഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പൊളിച്ചെഴുത്ത് നടത്താനൊരുങ്ങി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങിൽ പ്രതീക്ഷിച്ചതിനേക്കാൾ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് നേതാക്കൾ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിലെ ഗുരുതരമായ തിരിച്ചടികൾ നാം ശ്രദ്ധിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസിന്റെ തോൽവിക്ക് കാരണമായ എല്ലാ വശങ്ങളും പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും സോണിയ ഗാന്ധി റഞ്ഞു.പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനും പ്രവർത്തകസമിതിയിൽ തീരുമാനമായി.

കോൺഗ്രസിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്ന പ്രവർത്തകസമിതികളിൽ ചർച്ചകൾ നടന്നിരുന്നില്ല.ജൂൺ 23ന് പുതിയ അധ്യക്ഷനായുള്ള തെരഞ്ഞടുപ്പ് നടത്താനാണ് തീരുമാനം.ജൂൺ ഏഴിനകം നാമനിർദേശ പത്രിക നൽകാം. അതേസമയം, ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് തിയതി അന്തിമമാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Top