സോണിയക്കെതിരെ കുമ്മനം.മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എംപി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെ?കുമ്മനം രാജശേഖരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കോട്ടയം :മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എംപി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെ? കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അഴിമതിക്കേസിലെ പ്രതി ഒരു വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് ശരിയണോ? പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് സംസാരിച്ചവര്‍ ഇപ്പോള്‍ എവിടെ പോയെന്നും കുമ്മനം ചോദിക്കുന്നു.ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യതയുള്ളതിനാലാകും സിപിഎം മൗനം പാലിക്കുന്നതെന്നും കുമ്മനം ഫെയ്സ് ബുക്ക് പോസ്റ്റ‍ില്‍ പറയുന്നു.
പാമ്പാടിയില്‍ 1991 ല്‍ ആരംഭിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷത്തിന് ആശംസകള്‍ നേരുന്നുവെന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ ഒരു സ്ഥാപനം ഇപ്പോള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്നും കുമ്മനം ചോദിക്കുന്നു.
കുമ്മനത്തിന്റെ പോസ്റ്റ് : 

പാമ്പാടിയിൽ 1991 ൽ ആരംഭിച്ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷത്തിന് ആശംസകൾ നേരുന്നു . സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ ഇനിയും ആർ. ഐ ടിക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.

പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യാനും ഇൻസ്റ്റിറ്റ്യൂട്ട് രാഷ്ട്രത്തിന് സമർപ്പിക്കാനും സംസ്ഥാന സർക്കാർ ക്ഷണിച്ചിരിക്കുന്നത് കോൺഗ്രസ് അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയെയാണ് . ഈ അവസരത്തിൽ പ്രസക്തമായ ചോദ്യങ്ങൾ നിരവധിയാണ്.

സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്ത് ? .

ഇരുപത്തഞ്ച് വർഷം മുൻപ് തുടങ്ങിയ ഒരു സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണ് ?

അഴിമതിക്കേസിൽ പ്രതിയായ എം പിയെക്കൊണ്ട് സംസ്ഥാനത്തെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിമാനത്തെ ബാധിക്കുകയില്ലേ ?

ഇത് വിദ്യാർത്ഥികൾക്ക് നൽകുന്നത് മോശം സന്ദേശമല്ലേ ?

ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തത്. എന്തായാലും മുൻപ് ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണ് .ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമായിരുന്നെന്ന് ഇതോടെ തെളിയുകയാണ്

അതേസമയം വര്‍ഗീയശക്തികള്‍ ഗുരുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതു കൊടുംവഞ്ചനയെന്ന് ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ക്ക് ഇന്നുംപ്രസക്തിയുണ്ട്. സമൂഹത്തെ ഭിന്നിപ്പിക്കുന്നവര്‍ ഗുരുദര്‍ശനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ക്കു പ്രസക്തി വര്‍ധിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വര്‍ഗീയശക്തികള്‍ ഗുരുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് കൊടുംവഞ്ചനയാണ്. രാജ്യത്തെ വിവിധ തട്ടിലാക്കാനുള്ള രാഷ്ട്രീയ ശക്തി ആര്‍ജിക്കാനാണ് അവരുടെ ശ്രമം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മഹത്തായ തത്വങ്ങള്‍ ബലികഴിക്കരുത്. എല്ലാ മതങ്ങളുടെയും നല്ലകാര്യങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഗുരുദര്‍ശനമെന്നും ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സോണിയ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവര്‍ ഗുരുവിന്‍റെ ദര്‍ശനങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് സമൂഹത്തിന്‍റ ഉന്നമനത്തിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേരളത്തില്‍ പരിവര്‍ത്തനം സാധ്യമാക്കിയ സംഘടനയാണ് എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ ഇന്നത്തെ പ്രചാരകര്‍ക്ക് സാമൂഹ്യനീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്ന് സംശയമാണെന്നും സോണിയ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവര്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണു സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേരളത്തില്‍ പരിവര്‍ത്തനം നടത്തിയ സംഘടനയാണ് എസ്എന്‍ഡിപി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ആര്‍.ശങ്കറെ കോണ്‍ഗ്രസ് കേരളത്തിന്റെ മുഖ്യമന്ത്രിയാക്കി. എസ്എന്‍ഡിപിയുടെ ഇന്നത്തെ പ്രചാരകര്‍ക്കു സാമൂഹ്യനീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്നതു സംശയമാണെന്നും സോണിയ പറഞ്ഞു.
രാവിലെ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെ ശിവഗിരി തീര്‍ഥാടനത്തിന് ഔദ്യോഗിക തുടക്കമായി

Top