മണിപ്പൂരില്‍ മുന്‍തൂക്കവുമായി ബി.ജെ.പി

എക്സിറ്റ് പോളുകള്‍ ശരി​വെച്ച്‌ മണിപ്പൂരില്‍ ബി.ജെ.പി ലീഡ് തുടരുന്നു. രണ്ട്​ ഘട്ടങ്ങളായിട്ടാണ്​ മണിപ്പൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ്​ നടന്നത്​.

ആകെ 60 സീറ്റുകളാണുള്ളത്​. ഫെബ്രുവരി 28ന്​ നടന്ന ഒന്നാം ഘട്ടത്തില്‍ 38 സീറ്റുകളിലേക്കായിരുന്നു മത്സരം. ബാക്കി സീറ്റുകളിലേക്ക്​ മാര്‍ച്ച്‌​ അഞ്ചിനായിരുന്നു​ തെരഞ്ഞെടുപ്പ്​. മണിപ്പൂരില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്നാണ്​ എക്സിറ്റ്​ പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്​.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെ സീറ്റില്‍ 24 എണ്ണത്തില്‍ നിലവില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്. 14 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.ബിജെപി മുന്നേറ്റം തുടരുകയാണ്. എൻ പി പി 12 ഉം എൻ പി എഫ് 4 ഉം സീറ്റുകളിൽ ലീഡ് ചെയുന്നു .

2017​ലെ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ ബി.ജെ.പി നാല്​ വീതം സീറ്റുകളുള്ള നാഗാ പീപ്പിള്‍സ്​ ഫ്രണ്ട്​, നാഷണല്‍ പീപ്പിള്‍സ്​ പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന്​ അധികാരത്തില്‍ വരികയായിരുന്നു. ലോക്​ ജനശക്​തി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്​ എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക്​ പിന്തുണ നല്‍കി. നോങ്തോംബം ബിരേന്‍ സിങ് ആയിരുന്നു​ മുഖ്യമന്ത്രി. അതേസമയം, ഇത്തവണ ബി.ജെ.പി ഒറ്റക്കാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​.

Top