ട്രെയിന്‍ യാത്രക്കിടെ യുവതിയെ കയറിപിടിച്ചു; ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

pande

പട്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കയറിപിടിച്ച ബിജെപി എംഎല്‍എയ്ക്ക് പണികിട്ടി. അറസ്റ്റിലായ ബിജെപി എംഎല്‍എയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ബിഹാര്‍ എംഎല്‍എ ടുന്നാജി പാണ്ഡെയാണ് അറസ്റ്റിലായത്.

അടുത്തമാസം ആറുവരെ ഇയാളെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു. ട്രെയിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പൂര്‍വാഞ്ചല്‍ എക്സ്പ്രസ് ട്രെയില്‍ സാരിയ റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ദുര്‍ഗാപുരില്‍നിന്നും ഹാജിപുരിലേക്ക് പോകുകയായിരുന്നുഎംഎല്‍എ, ഗോരഖ്പൂരിലേക്കായിരുന്നു യുവതിയുടെ യാത്ര.

എന്നാല്‍ എംഎല്‍എ ആരോപണം നിഷേധിച്ചു. സംഭവത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം യുവതിയും ഇവരുടെ കുട്ടിയും ഇവിടെ കിടന്നുറങ്ങുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Top