ആന്തരിക സര്‍വേ ഫലത്തില്‍ ഞെട്ടി ബിജെപി..!! എന്‍ഡിഎ 182 സീറ്റിലൊതുങ്ങും; കോണ്‍ഗ്രസ് കുതിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ബിജെപിയ്ക്ക് ഇരുട്ടടിയായി സ്വന്തം സര്‍വേ. ബിജെപിയും ആര്‍എസ്എസും രഹസ്യമായി നടത്തിയ ഇന്റേര്‍ണല്‍ സര്‍വേ ആണ് പുറത്തായതതെന്ന് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വേയില്‍ ബിജെപിയുടെ പ്രകടനം തീര്‍ത്തും പരിതാപകരമാണ്. ഫലത്തില്‍ വലിയ ഞെട്ടലാണ് ബിജെപി കേന്ദ്രങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്.

സര്‍വേ പ്രകാരം വെറും 182 സീറ്റുകള്‍ മാത്രമേ ബിജെപി സഖ്യത്തിന് ലഭിക്കുകയുള്ളൂ എന്ന കാര്യമാണ് ഞെട്ടിക്കുന്നത്. ബിജെപിയ്ക്ക് തനിച്ച് 151 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം 216 സീറ്റുകളിലേക്ക് കുതിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ദേശീയമാധ്യമമാണ് സര്‍വേ ഫലം പുറത്തുവിട്ടത്. സര്‍വേ പ്രകാരം ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യം യുപിയിലെ 60 ശതമാനം സീറ്റുകളും നേടും. തിരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്കും ആര്‍എസ്എസിനും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുകയെന്ന് ഉറപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയ്ക്ക് 151, സഖ്യകക്ഷികള്‍ക്ക് 31 എന്നിങ്ങനെയാണ് സര്‍വേയില്‍ സീറ്റ് പ്രവചിച്ചിരിക്കുന്നത്. സര്‍വേയില്‍ കോണ്‍ഗ്രസിന് 141 സീറ്റ് ലഭിക്കുമ്പോള്‍ സഖ്യകക്ഷികള്‍ക്കെല്ലാമായി 75 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിച്ചിരിക്കുന്നു.

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ കോണ്‍ഗ്രസിന് തനിച്ച് 10 സീറ്റുകള്‍ ലഭിക്കുമ്പോള്‍ സഖ്യകക്ഷികള്‍ക്കെല്ലാമായി 10 സീറ്റുകള്‍ കൂടി ലഭിക്കും. ബിജെപിയ്ക്ക് 16ഉം സഖ്യകക്ഷികള്‍ക്കെല്ലാമായി 12ഉം സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യം 45 സീറ്റുകളില്‍ ജയിക്കുമെന്നു പ്രവചിച്ചിരിക്കുമ്പോള്‍ ബിജെപി ജയിക്കുക 29 സീറ്റുകളിലാണെന്നും പറയുന്നു. ബിജെപിയുടെ സഖ്യകക്ഷിയ്ക്ക് ഒരു സീറ്റു ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് അഞ്ചു സീറ്റു ലഭിക്കുമെന്നാണ് പ്രവചനം.

ബംഗാളിലെ 42 സീറ്റുകളില്‍ കോണ്‍ഗ്രസ് നാലു സീറ്റുകളിലും ബിജെപി രണ്ടു സീറ്റുകളിലുമാണ് ജയിക്കുകയെന്നും ബാക്കിയുള്ള 36 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും സര്‍വേ പറയുന്നു. ബിഹാറിലെ 40 സീറ്റുകളില്‍ കോണ്‍ഗ്രസിന് വെറും നാലു സീറ്റ് മാത്രമാണ് കിട്ടുകയെങ്കിലും സഖ്യകക്ഷികള്‍ 14 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ബിജെപി 13 സീറ്റുകളില്‍ വിജയിക്കുമ്പോള്‍ സഖ്യകക്ഷികള്‍ക്ക് ഒമ്പതു സീറ്റുകളാണ് ലഭിക്കുക എന്നും പറയുന്നു.

തമിഴ്നാടിലെ 39 സീറ്റുകളില്‍ കോണ്‍ഗ്രസിന് 7 സീറ്റുകളാണ് ലഭിക്കുകയെങ്കിലും സഖ്യകക്ഷികള്‍ക്ക് 27 സീറ്റുകള്‍ ലഭിക്കുമെന്നത് വന്‍നേട്ടമാവും.ഇവിടെ ബിജെപിയ്ക്കും സഖ്യകക്ഷികള്‍ക്കുമായി വെറും അഞ്ചു സീറ്റുകള്‍ മാത്രമാണ് ലഭിക്കുക.

28 സീറ്റുകളുള്ള കര്‍ണാടകയില്‍ കോണ്‍ഗ്രസ് 14 സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷികള്‍ക്ക് അഞ്ചു സീറ്റുകള്‍ ലഭിക്കും. ബിജെപി ഒമ്പതില്‍ ഒതുങ്ങുകയും ചെയ്യുമെന്നും സര്‍വേയില്‍ പറയുന്നു. എന്നാല്‍ ഗുജറാത്തിലെ 26 സീറ്റുകളില്‍ 20ലും ബിജെപിയ്ക്കാണ് സാധ്യത കല്‍പിച്ചിരിക്കുന്നത്. ആറെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചേക്കുകയെന്നും സര്‍വേ പറയുന്നു. ഇപ്പോള്‍ പുറത്തു വന്ന ഈ റിപ്പോര്‍ട്ട് ബിജെപി ക്യാമ്പുകളെ വ്യാകുലപ്പെടുത്തുകയാണെന്നാണ് വിവരം.

Top