മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയുടെ താരനിര

ഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും മാധുരി ദീക്ഷിതും ഉള്‍പ്പെടെയുള്ള താരങ്ങളെ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബിജെപി. ഇവര്‍ക്ക് പുറമെ സണ്ണി ഡിയോളിന്റെ പേരും പരിഗണനയിലുണ്ട്. സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനാണ് ബിജെപി ആലോചിക്കുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പൂറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മോഹന്‍ലാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top