ഉന്നാവോ ; ബി.ജെ.പിയ്ക്കെതിരെ സി.ബി.ഐ; പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ലൈംഗികമായി ആക്രമിച്ചതായി കണ്ടെത്തല്‍

ഉന്നാവോ കേസില്‍ ബി.ജെ.പിയ്ക്കെതിരെ സി.ബി.ഐ. പരാതിക്കാരിയായ പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ലൈംഗികമായി ആക്രമിച്ചതായി സി.ബി.ഐ കണ്ടെത്തി.

പെണ്‍കുട്ടിയുടെ പരാതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവഗണിച്ചതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കേസിന്‍റെ വിചാരണയ്ക്കിടെ തീസ് ഹസാര്‍ കോടതിയിലായിരുന്നു സി.ബി.ഐയുടെ വെളിപ്പെടുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ നേരത്തേ ലക്നൗ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതായും പെണ്‍കുട്ടിയുടെ ആരോപണം ശരിവെയ്ക്കുന്നതായിരുന്നു അതിലെ കണ്ടെത്തലുകളെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

വാദം കേട്ടു മടങ്ങിപ്പോകുംവഴി പെണ്‍കുട്ടിയുടെ അച്ഛനെ അതിക്രൂരമായി മര്‍ദ്ദിച്ചതായും നാടന്‍ തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വ്യാജക്കേസ് എടുത്തതായും സി.ബി.ഐ കോടതിയില്‍ വെളിപ്പെടുത്തി.

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് സെന്‍ഗാറിന്റെ സഹോദരന്റെ മര്‍ദ്ദനമേറ്റ് അദ്ദേഹം മരിക്കുന്നത്.

അതിനിടെ പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തില്‍ കോടതി ഇന്നലെ ആശങ്ക രേഖപ്പെടുത്തി. കോടതിനിര്‍ദേശപ്രകാരം ഇതേക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് സി.ബി.ഐ കോടതിക്കു കൈമാറി.

പെണ്‍കുട്ടിയെ പരിപാലിക്കുന്നവരുടെ താമസം, ചെലവ്, അവര്‍ക്കു നല്‍കുന്ന അലവന്‍സ് എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പെണ്‍കുട്ടിക്കും കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും സുരക്ഷ ഒരുക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്നാണ് കോടതിനിര്‍ദേശം.

അതേസമയം, സെന്‍ഗറടക്കം കേസില്‍ പ്രതികളായ 11 പേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ഒരാള്‍ ഇനിയും പിടിയിലാകാനുണ്ട്.

അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്.

Top